---
title: "യൂത്ത് ലീഗ് ധർണ: വീട് നിർമാണ പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടതുപക്ഷ സർക്കാർ "
english_title: "Youth League Dharna: Left government sharply hiked house construction permit fee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107465/youth-league-dharna-left-government-sharply-hiked-house-construction-permit-fee"
published_at: "2023-04-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e980e1d2d9_pradisheda_darna.jpg"
keywords: []
---

# യൂത്ത് ലീഗ് ധർണ: വീട് നിർമാണ പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടതുപക്ഷ സർക്കാർ 

> **Lead Summary:** **കായക്കൊടി:** വീട് നിർമാണ പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത്‌ കമ്മിറ്റി കായക്കൊടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.

## Article Content

**കായക്കൊടി:** വീട് നിർമാണ പെർമിറ്റ്‌ ഫീസ് കുത്തനെ ഉയർത്തിയ ഇടത് പക്ഷ സർക്കാരിന്റെ ജന ദ്രോഹ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത്‌ കമ്മിറ്റി കായക്കൊടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.

മുസ്ലിം ലീഗ് നാദാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ് വി.പി.കുഞ്ഞബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.കെ.റാഷിദ് അധ്യക്ഷത വഹിച്ചു.

കെ.പി.കുഞ്ഞമ്മത്, കെ.കെ.സി.കുഞ്ഞബ്ദുല്ല, വി.വി.സഫീർ, റഫീഖ് കൊടുവങ്ങൽ, എം.കെ.ലത്തീഫ്, കെ.കെ.അഷ്റഫ്, നവാസ് കൊടുമ, വി.വി.സജീർ എന്നിവര്‍ സംസാരിച്ചു. ജൗഹർ അബ്ദുല്ല സ്വാഗതവും ടി.ലിയാഖത്തലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107465/youth-league-dharna-left-government-sharply-hiked-house-construction-permit-fee)