---
title: "വിശ്വാസം വേണം; കെഎസ്ആർടിസി ജീവനക്കാരെ മാനേജ്മെൻ്റ് വിശ്വാസത്തിലെടുക്കണം - പി സുരേഷ് ബാബു "
english_title: "Faith is required; Management should take K SRTC employees into confidence - P Suresh Babu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107707/faith-is-required-management-should-take-k-srtc-employees-into-confidence-p-suresh-babu"
published_at: "2023-04-07T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64301ccc4067d_ksrtc.jpg"
keywords: []
---

# വിശ്വാസം വേണം; കെഎസ്ആർടിസി ജീവനക്കാരെ മാനേജ്മെൻ്റ് വിശ്വാസത്തിലെടുക്കണം - പി സുരേഷ് ബാബു 

> **Lead Summary:** **കുറ്റ്യാടി:** കെ എസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി വേതനം വിതരണം ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും കൃത്യമായി ഒരു തവണയായി വിതരണ ചെയ്യണമെന്ന് എഐടിയുസി ജില്ലാ സെകട്ടറി പി സുരേഷ് ബാബു പറഞ്ഞു. തൊഴിലാളികളേയും തൊഴിലാളി സംഘടനകളേയും വിശ്വാസത്തിൽ എടുത്ത് മാനേജ്മെന്റ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി:** കെ എസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി വേതനം വിതരണം ചെയ്യുന്നത് ശരിയായ നടപടി അല്ലെന്നും കൃത്യമായി ഒരു തവണയായി വിതരണ ചെയ്യണമെന്ന് എഐടിയുസി ജില്ലാ സെകട്ടറി പി സുരേഷ് ബാബു പറഞ്ഞു. തൊഴിലാളികളേയും തൊഴിലാളി സംഘടനകളേയും വിശ്വാസത്തിൽ എടുത്ത് മാനേജ്മെന്റ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്റ്റെയിറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ തൊട്ടിൽപാലം ഡിപ്പോ യൂനിറ്റ് സമ്മേളം കുറ്റ്യാടി ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സമ്മേളനത്തിൽ സി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ മനോജ് കുമാർ , സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി സുരേന്ദ്രൻ ,എ ഐ ടി യു സി കുറ്റ്യാടി മണ്ഡലം സെകട്ടറി പി ഭാസ്കരൻ , യൂണിയൻ ജില്ലാ സെക്രട്ടറി കെ സാനു പ്രസിഡന്റ് റിനീഷ് കുമാർ എസി , ടി സുരേഷ് കുമാർ ,കെ സിജീഷ്, ബിജു കൂത്താളി പ്രസംഗിച്ചു.

ഭാരവാഹികൾ : സി ഇബ്രാഹിം പ്രസിഡന്റ , ബാബുരാജ് ഒ കെ വൈ: പ്രസി , കെ സതീഷ് സെക്രട്ടറി, ടി പി രതീഷ് ജോ : സിക്രട്ടറി, ബിജു എം കെ ട്രഷറർ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107707/faith-is-required-management-should-take-k-srtc-employees-into-confidence-p-suresh-babu)