---
title: "തീപ്പിടുത്തം; കുറ്റ്യാടി ഡേമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിൽ തീപ്പിടുത്തം  "
english_title: "arson; Fire broke out at Kuttyadi Daymart Super Market"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107848/arson-fire-broke-out-at-kuttyadi-daymart-super-market"
published_at: "2023-04-08T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431136b44bc7_daymart.jpg"
keywords: []
---

# തീപ്പിടുത്തം; കുറ്റ്യാടി ഡേമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിൽ തീപ്പിടുത്തം  

> **Lead Summary:** **കുറ്റ്യാടി: **മരുതോങ്കര റോഡിലെ ഡേമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണിന് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചു. ഏകദേശം 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കടയുടെ പിന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട പരിസരവാസികള്‍ കുറ്റ്യാടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**കുറ്റ്യാടി: **മരുതോങ്കര റോഡിലെ ഡേമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണിന് തീപിടിച്ചു ലക്ഷങ്ങളുടെ നാശനഷ്ടം. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തി നശിച്ചു. ഏകദേശം 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കടയുടെ പിന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട പരിസരവാസികള്‍ കുറ്റ്യാടി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പോലീസും കുറ്റ്യാടി ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നാദാപുരം, പേരാമ്പ്ര ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് 3 യുണിറ്റും എത്തി ഒന്നര മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീ അണച്ചു. ഡേമാര്‍ട്ട് കെട്ടിടത്തിന് പിന്‍വശത്തെ മാലിന്യകൂമ്പാരത്തിനു പിടിച്ച തീ തെട്ടരികിലെ ഗോഡൗണിലേക്കു പടരുകയായിരുന്നു.

കനത്ത തീയില്‍ മേല്‍ക്കൂര നിലംപതിച്ചു. പുക കടയുടെ ഉള്‍വശത്തേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് അരി, പച്ചക്കറി, പഴവര്‍ഗങ്ങള്‍, എന്നിവ നശിച്ചു. ഗോഡൗണിന് സമീപത്തെ ഓഫിസ് മുറിയിലേക്ക് തീയും പുകയും പടര്‍ന്ന് കംപ്യൂട്ടര്‍, എസി മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107848/arson-fire-broke-out-at-kuttyadi-daymart-super-market)