---
title: "വീടിന് തീപ്പിടിച്ചു; നടുപൊയിലിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിൽ വീടിന് തീപ്പിടിച്ചു "
english_title: "The house caught fire; A house caught fire due to an electrical short circuit in Nadupoil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108048/the-house-caught-fire-a-house-caught-fire-due-to-an-electrical-short-circuit-in-nadupoil"
published_at: "2023-04-09T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64327dfcb20a5_THEE_PIDUTHAM.jpg"
keywords: []
---

# വീടിന് തീപ്പിടിച്ചു; നടുപൊയിലിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിൽ വീടിന് തീപ്പിടിച്ചു 

> **Lead Summary:** **മൊകേരി: **നടുപൊയിലിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നടുപൊയിലിൽ വീടിന് തീപ്പിടിച്ചു. അഗ്നിശമനസേനയും വൈദ്യുതി വകുപ്പ് അധികൃതരും അപകടാവസ്ഥ പരിഹരിച്ചു.

## Article Content

**മൊകേരി: **നടുപൊയിലിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നടുപൊയിലിൽ വീടിന് തീപ്പിടിച്ചു. അഗ്നിശമനസേനയും വൈദ്യുതി വകുപ്പ് അധികൃതരും അപകടാവസ്ഥ പരിഹരിച്ചു.

ഇന്നലെ രാത്രി രാത്രി 9:21 നാണ് മൊകേരിക്കടുത്ത് നടുപൊയിലിൽ മുനീർ പുന്നതോട്ടത്തിൽ എന്നയാളുടെ വീട്ടിൽ ഇലക്ട്രിക്ക് ഷോർട്ട് സർക്യൂട്ടായി തീ പിടിച്ചത്. വീട്ടിൽ ഫയർഫോഴ്സ് എത്തിയപ്പോൾ വീട് മുഴുവൻ പുകയും ചൂടും നിറഞ്ഞ് കിടക്കുന്നു. ജനലും വാതിലും തുറന്നിട്ട്‌ അപകടാവസ്ഥ ഒഴിവാക്കി.

ചുമരും തറയും ഷോക്ക് അനുഭവപ്പെട്ടതായി വീട്ടുകാർ അറിയിച്ചതിനാൽ കക്കട്ടിൽ കെ എസ് ഇ.ബി ഓഫീസിൽ ഫയർഫോഴ്സ് ബന്ധപ്പെട്ട് പരിശോധിക്കാൻ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108048/the-house-caught-fire-a-house-caught-fire-due-to-an-electrical-short-circuit-in-nadupoil)