---
title: "സ്മാർട്ട് കുറ്റ്യാടി; കീഴൽ മുക്ക് യു.പി.സ്കൂളിൽ വിരമിച്ച അധ്യാപകർക്ക് ആദരവ് "
english_title: "Smart Stick; Tribute to retired teachers of Keezhal Muk UP School"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108082/smart-stick-tribute-to-retired-teachers-of-keezhal-muk-up-school"
published_at: "2023-04-09T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432bedb1f2a3_KUTTIADY.jpg"
keywords: []
---

# സ്മാർട്ട് കുറ്റ്യാടി; കീഴൽ മുക്ക് യു.പി.സ്കൂളിൽ വിരമിച്ച അധ്യാപകർക്ക് ആദരവ് 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ 'സ്മാർട്ട് കുറ്റ്യാടി' യുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകർക്കുള്ള ആദരവ് ചടങ്ങ് കീഴൽ യു.പി.സ്കൂളിൽ നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ 'സ്മാർട്ട് കുറ്റ്യാടി' യുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകർക്കുള്ള ആദരവ് ചടങ്ങ് കീഴൽ യു.പി.സ്കൂളിൽ നടന്നു. കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ സർക്കാർ നടപ്പിലാക്കുന്നത്. ലോകത്തിലഏത് പ്രധാന ഗവേഷണ നേട്ടങ്ങൾക്ക് പിറകിലും ഒരു കേരള ടച്ച് കാണാവുന്നതാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടമാണ് ഇതിന് കാരണം. വിരമിച്ച അധ്യാപകർ തങ്ങളുടെ അനുഭവവും, അറിവും സമൂഹത്തിന് പകരാൻ തയ്യാറാകണമെന്നും എം എൽ എ പറഞ്ഞു.

സ്മാർട്ട് കുറ്റ്യാടി കൺവീനർ പി. അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുള അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.റീന,മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. അഷറഫ്,അധ്യാപക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108082/smart-stick-tribute-to-retired-teachers-of-keezhal-muk-up-school)