---
title: "മണ്ണിലും മനസ്സിലും ഭീതി; കലക്ടറുടെ കനിവ് തേടുകയാണ് മാവുള്ളചാൽ കോളനി വാസികൾ "
english_title: "Fear in the soil and in the mind; Residents of Mavullachal Colony are seeking mercy from the Collector"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108159/fear-in-the-soil-and-in-the-mind-residents-of-mavullachal-colony-are-seeking-mercy-from-the-collector"
published_at: "2023-04-10T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643398f605cce_kolany.jpg"
keywords: []
---

# മണ്ണിലും മനസ്സിലും ഭീതി; കലക്ടറുടെ കനിവ് തേടുകയാണ് മാവുള്ളചാൽ കോളനി വാസികൾ 

> **Lead Summary:** **കുറ്റ്യാടി: **അsർന്ന് വീഴുന്ന മണ്ണിലും രോഗങ്ങൾ വേട്ടയാടുന്ന മനസ്സിലും നിറയെ ഭീതി. ഇവിടെ കലക്ടറുടെ കനിവ് തേടുകയാണ് മാവുള്ളചാൽ കോളനി വാസികൾ. കുറ്റ്യാടി പഞ്ചായത്തിൽ ഒമ്പതാംവാർഡിൽ ഉൾപ്പെടുന്ന മാവുള്ളചാലിൽ നാലുസെൻറ് കോളനിയിലെ 36 കുടുംബങ്ങളാണ് നെഞ്ചുരുകി ഓരോ ദിവസവും തള്ളിനീക്കുന്നത്.

## Article Content

**കുറ്റ്യാടി: **അsർന്ന് വീഴുന്ന മണ്ണിലും രോഗങ്ങൾ വേട്ടയാടുന്ന മനസ്സിലും നിറയെ ഭീതി. ഇവിടെ കലക്ടറുടെ കനിവ് തേടുകയാണ് മാവുള്ളചാൽ കോളനി വാസികൾ. കുറ്റ്യാടി പഞ്ചായത്തിൽ ഒമ്പതാംവാർഡിൽ ഉൾപ്പെടുന്ന മാവുള്ളചാലിൽ നാലുസെൻറ് കോളനിയിലെ 36 കുടുംബങ്ങളാണ് നെഞ്ചുരുകി ഓരോ ദിവസവും തള്ളിനീക്കുന്നത്.

വളരെ ദരിദ്രമായ ചുറ്റുപാടിൽ സാധാരണക്കാരായ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചെങ്കുത്തായ ഭൂമിയിലാണ് ഇവിടെയുള്ള പകുതിയിലധികം കുടുംബങ്ങളും വീടുവെച്ചിരിക്കുന്നത്. ഒട്ടുമിക്ക വീടുകളും മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. കനത്തമഴ പെയ്യുമ്പോൾ വലിയ ദുരന്തസാധ്യതയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

ശക്തമായ മഴവെള്ളപ്പാച്ചിലിൽ മണ്ണിടിച്ചിലുണ്ടായാൽ ഒമ്പതോളം വീടുകൾ പൂർണമായും മണ്ണിനടിയിലകപ്പെട്ടു പോകാൻ സാധ്യത ഏറെയാണ്. ഈ വീടുകളിൽ മൂന്ന് അർബുദരോഗികൾ, രണ്ട് ഹൃദ്രോഗികൾ, മൂന്ന് കിടപ്പുരോഗികളും താമസിക്കുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കാവശ്യമായ ചെലവ്‌ ഉദാരമതികളിൽനിന്ന്‌ നാട്ടുകാർ പിരിച്ചെടുക്കുകയാണ്.

മണ്ണിടിച്ചിൽ ദുരന്തത്തിൽനിന്ന്‌ രക്ഷിച്ച് വീടുകൾ സംരക്ഷിച്ച് സുരക്ഷിതരായി ജീവിക്കാൻ അവസരമൊരുക്കിത്തരണമെന്ന ആവശ്യവുമായി കളക്ടർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് മാവുള്ളചാലിൽ നാലുസെൻറ് കോളനിവാസികൾ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108159/fear-in-the-soil-and-in-the-mind-residents-of-mavullachal-colony-are-seeking-mercy-from-the-collector)