---
title: "ആരവം 23; ഐക്കൽത്താഴ കൂട്ടായ്മയുടെ ഗ്രാമോത്സവം "
english_title: "Noise 23; Aikalthazha community's village festival"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108356/noise-23-aikalthazha-communitys-village-festival"
published_at: "2023-04-11T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434e12e4700d_aaravam.jpg"
keywords: []
---

# ആരവം 23; ഐക്കൽത്താഴ കൂട്ടായ്മയുടെ ഗ്രാമോത്സവം 

> **Lead Summary:** **കായക്കൊടി: **ഐക്കൽത്താഴ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരവം 23 പരിപാടി നടത്തി. ആഘോഷത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണം തെളിയിച്ച വ്യക്തികളെ ആദരിച്ചു.

## Article Content

**കായക്കൊടി: **ഐക്കൽത്താഴ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരവം 23 പരിപാടി നടത്തി. ആഘോഷത്തിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണം തെളിയിച്ച വ്യക്തികളെ ആദരിച്ചു.

സാംസാരിക സമ്മേളനത്തിന് ശേഷം പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറി. തുടർന്ന് സപ്ത കോഴിക്കോട് അണിയിച്ചൊരുക്കിയ ഗാനമേള നടത്തി.

കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒപി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എം വി സുധാകരൻ അധ്യക്ഷനായി. വാർഡ് മെമ്പർ ശോഭ , ടി ടി നാണു, എ റഷീദ്, പി രാജീവൻ , കെ പി പത്മനാഭൻ , കെ കെ സത്യനാഥൻ മാസ്റ്റർ , പി ബിജു, രജീഷ് കെ പി, ഹരിനന്ദ് പി പി എന്നിവർ സംസാരിച്ചു. വി സി ബാബു സ്വാഗതവും ലിജിൻ കുമാർ യു കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108356/noise-23-aikalthazha-communitys-village-festival)