---
title: "കുറ്റ്യാടി ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കും; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ "
english_title: "Construction of Kuttyadi bypass will start soon; KP Kunjammad Kutty MLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108603/construction-of-kuttyadi-bypass-will-start-soon-kp-kunjammad-kutty-mla"
published_at: "2023-04-12T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643669cc776a2_kunjammadkutty.jpg"
keywords: []
---

# കുറ്റ്യാടി ബൈപാസ് നിര്‍മാണം ഉടന്‍ ആരംഭിക്കും; കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ 

> **Lead Summary:** **കുറ്റ്യാടി: **നിര്‍ദിഷ്ട കുറ്റ്യാടി ബൈപാസ്, കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡ്, വടകര മാഹി കനാല്‍ പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ കലക്ടര്‍ എ.ഗീതയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.

## Article Content

**കുറ്റ്യാടി: **നിര്‍ദിഷ്ട കുറ്റ്യാടി ബൈപാസ്, കുട്ടോത്ത് അട്ടക്കുണ്ട്കടവ് റോഡ്, വടകര മാഹി കനാല്‍ പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ കലക്ടര്‍ എ.ഗീതയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അറിയിച്ചു.

കുറ്റ്യാടി ബൈപാസ് സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട് സ്ട്രക്ചറല്‍ വാല്യൂഷന്‍ പൂര്‍ത്തിയായതായി തഹസില്‍ദാര്‍ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് 2 ദിവസത്തിനകം സമര്‍പ്പിക്കുന്നതിന് എക്‌സിക്യൂട്ടീവ് എന്ജിനീയര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡില്‍ അപാകതകള്‍ പരിഹരിച്ച അലൈന്‍മെന്റ് പ്രകാരം അതിരുകള്‍ അടയാളപ്പെടുത്തുന്ന പ്രവൃത്തി നടന്നു വരികയാണെന്നും സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

മറ്റുള്ള ഭാഗങ്ങളില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക തന്നെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ഡപ്യൂട്ടി കല്ക്ടര്‍ (ലാന്‍ഡ് അക്വിസിഷന്‍), തഹസില്‍ദാര്‍ (ലാന്‍ഡ് അക്വിസിഷന്‍), അര്‍ബിസിസികെ എന്‍ജിനീയര്‍മാര്‍, കെഅര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം അസിസ്റ്റന്റ എന്‍ജിനീയര്‍ എന്നിവര്‍ യോഗത്തില്‍ പെങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108603/construction-of-kuttyadi-bypass-will-start-soon-kp-kunjammad-kutty-mla)