---
title: "പ്രതിഭയോടൊപ്പം ഞങ്ങളും; കുട്ടികളോടൊപ്പം ആടിയും പാടിയും മോഹൻലാൽ "
english_title: "Along with the talent, we; Mohanlal dancing and singing with children"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108958/along-with-the-talent-we-mohanlal-dancing-and-singing-with-children"
published_at: "2023-04-14T14:35:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439175f9ebac_mohanlal.jpg"
keywords: []
---

# പ്രതിഭയോടൊപ്പം ഞങ്ങളും; കുട്ടികളോടൊപ്പം ആടിയും പാടിയും മോഹൻലാൽ 

> **Lead Summary:** > **കുറ്റ്യാടി: **സമഗ്ര ശിക്ഷാ കേരള, കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്റെർ വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി നടത്തിയ "പ്രതിഭയോടൊപ്പം ഞങ്ങളും "എന്ന ഓൺ ലൈൻ പരിപാടിയിൽ ശ്രീ മോഹൻലാൽ പങ്കുചേർന്നു.

## Article Content

> **കുറ്റ്യാടി: **സമഗ്ര ശിക്ഷാ കേരള, കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്റെർ വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് ഓട്ടിസം മാസാചരണത്തിന്റെ ഭാഗമായി നടത്തിയ "പ്രതിഭയോടൊപ്പം ഞങ്ങളും "എന്ന ഓൺ ലൈൻ പരിപാടിയിൽ ശ്രീ മോഹൻലാൽ പങ്കുചേർന്നു.

താരത്തിന് മുമ്പിൽ കലാപരിപാടികൾ അവതരിപ്പിച്ചും, താരത്തിനോട് ചോദ്യങ്ങൾ ചോദിച്ചും, തങ്ങൾ പറയുന്ന പോലെ അഭിനയിപ്പിച്ചും, മീശ പിരിച്ച് മാസ് ഡയലോഗ് പറയിപ്പിച്ചും, പാട്ടു പാടിപ്പിച്ചും കുട്ടികൾ പരിപാടി ആഘോഷമാക്കി മാറ്റി.

50 ഭിന്നശേഷി വിദ്യാർത്ഥികൾ ഉൾപ്പെടെ 60 കുട്ടികൾ പരിപാടിയിൽ പങ്കു ചേർന്നു. കുന്നുമ്മൽ ബി.പി.സി ശ്രീ സുനിൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പോഗ്രാം ഓഫീസർ ശ്രീമതി വി.ടി.ഷീബ അധ്യക്ഷത വഹിക്കുകയും ഡിസ്ട്രിക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ: എ.കെ.അബ്ദുൾ ഹക്കിം ഉദ്ഘാടനം ചെയ്തു.

കുട്ടികളുമായുള്ള നർമ്മസല്ലാപത്തിനിടയിൽ അഭിനയം, സംവിധാനം ഗാനാലാപനം തുടങ്ങിയ വയൊക്കെ ചെയ്യുന്ന ലാലേട്ടന് ഇതിലേതാണ് ബുദ്ധിമുട്ടായി തോന്നുന്നത് എന്ന അമീറിന്റെ ചോദ്യത്തിന് എന്ത് ചെയ്യുമ്പോഴും മടിയില്ലാതെ ആത്മാർത്ഥതയോടെ ഇഷ്ടത്തോടെ ചെയ്താൽ ഒന്നും ബുദ്ധിമുട്ടാവില്ലെന്നായിരുന്നു ലാലിന്റെ മറുമൊഴി.

പുലിമുരുകനിലെ സംഘട്ടനങ്ങളെപ്പറ്റി അയാൻ സംശയമുന്നയിച്ചപ്പോൾ അതൊക്കെ അഭിനയ മാണെന്നും വില്ലൻമാരെ യൊന്നും നമ്മുക്ക് വേണ്ടെന്നും നൻമയുള്ളവരായി നല്ല മനുഷ്യരായി ജീവിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ മോഹൻലാൽ അഭിനന്ദിച്ചു. പരിപാടിക്ക് സ്പെഷ്യൽ എജ്യൂക്കേറ്റർ ആയ ടി.ഐ.ഷൈബി നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108958/along-with-the-talent-we-mohanlal-dancing-and-singing-with-children)