---
title: "വിഷരഹിത പച്ചക്കറി; കുറ്റ്യാടിയിൽ വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത"
english_title: "Non-toxic vegetable; Non-toxic vegetable market for Vishu in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108962/non-toxic-vegetable-non-toxic-vegetable-market-for-vishu-in-kuttyadi"
published_at: "2023-04-14T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64391f85d031b_vishuchantha.jpg"
keywords: []
---

# വിഷരഹിത പച്ചക്കറി; കുറ്റ്യാടിയിൽ വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത

> **Lead Summary:** **കുറ്റ്യാടി: **വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയില്‍ സിപിഐ എം കുന്നുമ്മല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചന്ത ആരംഭിച്ചു.

## Article Content

**കുറ്റ്യാടി: **വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയില്‍ സിപിഐ എം കുന്നുമ്മല്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചന്ത ആരംഭിച്ചു.

കുന്നുമ്മല്‍ ലോക്കലുകളിലെ കര്‍ഷകരില്‍നിന്ന് നേരിട്ടു ശേഖരിച്ച ജൈവ പച്ചക്കറികളാണ് ചന്തയില്‍ ന്യായവിലയ്ക്ക് വില്‍പന നടത്തുന്നത്.

ക്യാമ്പയിന്‍ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ കെ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സുധീഷ് എടോനി അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ.എം.റഷീദ്, കെ.പി.ചന്ദ്രി, ടി.കെ.മോഹന്‍ദാസ്, കെ.കെ.ഷാജിത്ത് എന്നിവര്‍ സംസാരിച്ചു. ടി.പി.പവിത്രന്‍ സ്വാഗതവും പി.നാണു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108962/non-toxic-vegetable-non-toxic-vegetable-market-for-vishu-in-kuttyadi)