---
title: "കൊയ്ത്ത് ഉത്സവം;  വിഷുദിനത്തിൽ വിളവ് കൊയ്ത് എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി"
english_title: "Harvest Festival; Harvest on Equinox SFI Kunummal Area Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108967/harvest-festival-harvest-on-equinox-sfi-kunummal-area-committee"
published_at: "2023-04-14T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643922dac521d_koythulsavam.jpg"
keywords: []
---

# കൊയ്ത്ത് ഉത്സവം;  വിഷുദിനത്തിൽ വിളവ് കൊയ്ത് എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി

> **Lead Summary:** **തീക്കുനി:** എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്പംവയൽ പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു.

## Article Content

**തീക്കുനി:** എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നമ്പംവയൽ പാടശേഖരത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു.

പുതു വർഷത്തിൽ പുതുലഹരി എന്ന മുദ്രാവാക്യം ഉയർത്തി പുതിയ തലമുറയെ കാർഷിക മേഖലയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിനിന്റെ നടീൽ ഉത്സവം ജനുവരി രണ്ടാം തീയതി എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ആണ് ഉദ്ഘാടനം ചെയ്തത്.

വിഷു ദിനത്തിൽ നെല്ല് കൊയ്ത്കൊണ്ട് നാടിന് സന്ദേശം നൽകുകയാണ് എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി. എസ് എഫ് ഐ ഏരിയ സെക്രട്ടറി അനുവിന്ദ് സ്വാഗതം അറിയിച്ച പരിപാടിയിൽ രസിൽ ആദ്യക്ഷത വഹിച്ചു. എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി ഫിദൽ, അഞ്ജു, അർജുൻ, സാൻജോ, അഭിൻലാൽ, പാർവണ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108967/harvest-festival-harvest-on-equinox-sfi-kunummal-area-committee)