---
title: "കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മാല മോഷണം; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് "
english_title: "Necklace stolen from Kuttyadi Taluk Hospital; The police have not identified the accused"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108969/necklace-stolen-from-kuttyadi-taluk-hospital-the-police-have-not-identified-the-accused"
published_at: "2023-04-14T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643927e8984e6_moshanam.jpg"
keywords: []
---

# കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ മാല മോഷണം; പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ക്യൂ നിന്ന സ്ത്രീയുടെ സ്വർണമാല യുവതികൾ കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്. രണ്ട് യുവതികളാണ് തിരക്കിനിടയിൽ മുട്ടിയുരുമ്മി നിന്ന ശേഷം വസ്ത്രത്തിന്റെ മറവിലൂടെ കൈയ്യെത്തിച്ച് സ്വർണമാല കവർന്നത്.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റിനായി ക്യൂ നിന്ന സ്ത്രീയുടെ സ്വർണമാല യുവതികൾ കവർന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്. രണ്ട് യുവതികളാണ് തിരക്കിനിടയിൽ മുട്ടിയുരുമ്മി നിന്ന ശേഷം വസ്ത്രത്തിന്റെ മറവിലൂടെ കൈയ്യെത്തിച്ച് സ്വർണമാല കവർന്നത്.

കാരങ്കോട്ട് ലീല എന്ന രോഗിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയാണ് നഷ്ടമായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ലീലയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കുറ്റ്യാടി പൊലീസ് പറഞ്ഞു. മാസ്ക് ധരിച്ച മോഷ്ടാക്കൾ ക്യാമറയിൽ മുഖം പതിയാത്ത രീതിയിൽ നിന്നാണ് മാല മോഷ്ടിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108969/necklace-stolen-from-kuttyadi-taluk-hospital-the-police-have-not-identified-the-accused)