---
title: "വലയിൽ കുടുങ്ങുമോ? ആശുപത്രി കവർച്ച അന്വേഷണം ഊർജ്ജിതമാക്കി "
english_title: "Get caught in the net? Hospital robbery investigation intensified"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109014/get-caught-in-the-net-hospital-robbery-investigation-intensified"
published_at: "2023-04-14T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439756cc11a3_malamoshanam.jpg"
keywords: []
---

# വലയിൽ കുടുങ്ങുമോ? ആശുപത്രി കവർച്ച അന്വേഷണം ഊർജ്ജിതമാക്കി 

> **Lead Summary:** **കുറ്റ്യാടി: **ആ രണ്ട് കള്ളികൾ വലയിൽ കുടുങ്ങുമോ? ആശുപത്രി കവർച്ച അന്വേഷണം ഊർജ്ജിതമാക്കി കുറ്റ്യാടി പൊലീസ് . ഗവ. താലൂക്കാശുപത്രിയിൽ മാലമോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം.

## Article Content

**കുറ്റ്യാടി: **ആ രണ്ട് കള്ളികൾ വലയിൽ കുടുങ്ങുമോ? ആശുപത്രി കവർച്ച അന്വേഷണം ഊർജ്ജിതമാക്കി കുറ്റ്യാടി പൊലീസ് . ഗവ. താലൂക്കാശുപത്രിയിൽ മാലമോഷണത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം.

ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് കൗണ്ടറിനുമുന്നിൽ ക്യൂ നിന്ന ഊരത്ത് സ്വദേശി കാരംകോട്ട് വീട്ടിൽ ലീലയുടെ രണ്ടുപവനോളംവരുന്ന മാലയാണ് വ്യാഴാഴ്ച രാവിലെ നഷ്ടമായത്.

ഏകദേശം നാൽപ്പതുവയസ്സോളംവരുന്ന രണ്ടുസ്ത്രീകൾ ചേർന്ന് മാല മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അനാവശ്യമായി തിക്കും തിരക്കുമുണ്ടാക്കിയാണ് ഇവർ മാല മോഷ്ടിച്ചതെന്നാണ് സി.സി.ടി.വി.യിൽനിന്ന്‌ വ്യക്തമാകുന്നത്.

മറ്റൊരു കുട്ടിയുടെ പാദസരവും നഷ്ടമായതായി പരാതിയുണ്ട്. മാസ്ക് ധരിച്ചതിനാൽ മോഷ്ടാക്കളെ പൂർണമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും കുറ്റ്യാടി എസ്.ഐ. പി. ഷമീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109014/get-caught-in-the-net-hospital-robbery-investigation-intensified)