---
title: "വിത്ത് തേങ്ങ സംഭരണം: കുറ്റ്യാടി മേഖലയിലെ കേര കര്‍ഷകര്‍ പ്രയാസത്തില്‍ "
english_title: "Seed coconut procurement: Kera farmers in Kuttyadi region in trouble"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109342/seed-coconut-procurement-kera-farmers-in-kuttyadi-region-in-trouble"
published_at: "2023-04-17T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ce40469219_COCONUT.jpg"
keywords: []
---

# വിത്ത് തേങ്ങ സംഭരണം: കുറ്റ്യാടി മേഖലയിലെ കേര കര്‍ഷകര്‍ പ്രയാസത്തില്‍ 

> **Lead Summary:** **കുറ്റ്യാടി: **വിത്തുതേങ്ങ സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തരമായി നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു മന്ത്രി പി.പ്രസാദിന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിവേദനം നല്‍കി. തേങ്ങയുടെ വിലയിടവ് കാരണം കുറ്റ്യാടി മേഖലയിലെ കേര കര്‍ഷകര്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്.

## Article Content

**കുറ്റ്യാടി: **വിത്തുതേങ്ങ സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തരമായി നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു മന്ത്രി പി.പ്രസാദിന് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിവേദനം നല്‍കി. തേങ്ങയുടെ വിലയിടവ് കാരണം കുറ്റ്യാടി മേഖലയിലെ കേര കര്‍ഷകര്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നുണ്ട്.

കുറ്റ്യാടി മേഖലയില്‍ ഈ വര്‍ഷം 12 ലക്ഷം വിത്തു തേങ്ങയാണ് എടുക്കാനുള്ളത്. ഇതില്‍ 5 ലക്ഷം തേങ്ങ മാര്‍ച്ചിനുള്ളില്‍ എടുത്തു. സംഭരണത്തിന്റെ ഭാഗമായി കുറെ കര്‍ഷകര്‍ക്ക് തുക നല്‍കി കഴിഞ്ഞു. ഇനിയും 350 പേര്‍ക്ക് തുക നല്‍കാന്‍ ബാക്കിയണ്ട്.

വിത്ത് തേങ്ങ സംഭരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും തേങ്ങയുടെ വിലയിടവ് കാരണം ബുദ്ധിമുട്ടുന്ന കേര കര്‍ഷകര്‍ക്ക് സംഭരണത്തിന്റെ ഭാഗമായുള്ള തുക അടിയന്തരമായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109342/seed-coconut-procurement-kera-farmers-in-kuttyadi-region-in-trouble)