---
title: "രേഖയ്ക്ക് ഇനി പറക്കാം; ചിറക്കര രേഖയുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ വീട്ടിലെത്തും"
english_title: "Rekha can now fly; Ready-made clothes of Khinkara Rekha will arrive at home"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109555/rekha-can-now-fly-ready-made-clothes-of-khinkara-rekha-will-arrive-at-home"
published_at: "2023-04-18T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e367e7748e_regha.jpg"
keywords: []
---

# രേഖയ്ക്ക് ഇനി പറക്കാം; ചിറക്കര രേഖയുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ വീട്ടിലെത്തും

> **Lead Summary:** **കുറ്റ്യാടി: **റെഡിമെയ്ഡ് വസ്ത്രനിർമാണയൂണിറ്റ് നടത്തുന്ന രേഖ ഇനിമുതൽ ഇരുചക്രവാഹനമുപയോഗിച്ച് വീടുകളിൽ ഉത്പന്നങ്ങൾ എത്തിക്കും. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് 2022-2023 വാർഷികപദ്ധതിയിൽ നടപ്പാക്കിയ സ്വയംതൊഴിൽ സംരംഭകപദ്ധതിയുടെ ഭാഗമായാണ് ചിറക്കര രേഖയ്ക്ക് വാഹനം നൽകിയത്.

## Article Content

**കുറ്റ്യാടി: **റെഡിമെയ്ഡ് വസ്ത്രനിർമാണയൂണിറ്റ് നടത്തുന്ന രേഖ ഇനിമുതൽ ഇരുചക്രവാഹനമുപയോഗിച്ച് വീടുകളിൽ ഉത്പന്നങ്ങൾ എത്തിക്കും. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് 2022-2023 വാർഷികപദ്ധതിയിൽ നടപ്പാക്കിയ സ്വയംതൊഴിൽ സംരംഭകപദ്ധതിയുടെ ഭാഗമായാണ് ചിറക്കര രേഖയ്ക്ക് വാഹനം നൽകിയത്.

കേരളസർക്കാർ നടപ്പാക്കുന്ന സംരംഭകത്വവർഷം പദ്ധതിയുടെ ഭാഗമായാണ് കുറ്റാടി പഞ്ചായത്ത് പുത്തൻസംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ വാഹനം കൈമാറി.

വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എ.സി. അബ്ദുൾ മജീദ്, കെ.പി. ശോഭ, സെക്രട്ടറി ഒ. ബാബു, കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109555/rekha-can-now-fly-ready-made-clothes-of-khinkara-rekha-will-arrive-at-home)