---
title: "കുറ്റ്യാടി ടൗൺ നവീകരണം; കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുതിയ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു "
english_title: "Kuttyadi Town Renovation; A fresh tender process was completed at the contractor's risk"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109653/kuttyadi-town-renovation-a-fresh-tender-process-was-completed-at-the-contractors-risk"
published_at: "2023-04-18T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ea068d9be7_kunjammadkutty.jpg"
keywords: []
---

# കുറ്റ്യാടി ടൗൺ നവീകരണം; കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുതിയ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ടൗൺ നവീകരണത്തിന് പഴയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുതിയ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. കരാർ വെച്ചിട്ട് നാലുവർഷമായെങ്കിലും, പ്രവർത്തി പൂർത്തിയാക്കാതെ പാതിവഴിയിലായി കിടക്കുന്ന അവസ്ഥയിൽ,പൊതുമരാമത്ത് വകുപ്പ് ,കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തിയുടെ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും അദ്ദേഹത്തിൻറെ നഷ്ടോത്തരവാദിത്വത്തിൽ ബാക്കി പ്രവർത്തികൾ ടെൻഡർ ചെയ്തതായി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ടൗൺ നവീകരണത്തിന് പഴയ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുതിയ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. കരാർ വെച്ചിട്ട് നാലുവർഷമായെങ്കിലും, പ്രവർത്തി പൂർത്തിയാക്കാതെ പാതിവഴിയിലായി കിടക്കുന്ന അവസ്ഥയിൽ,പൊതുമരാമത്ത് വകുപ്പ് ,കുറ്റ്യാടി ടൗൺ നവീകരണ പ്രവർത്തിയുടെ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും അദ്ദേഹത്തിൻറെ നഷ്ടോത്തരവാദിത്വത്തിൽ ബാക്കി പ്രവർത്തികൾ ടെൻഡർ ചെയ്തതായി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു.

പ്രവൃത്തി ഏറ്റെടുത്തിരുന്ന കരാറുകാരന് നിരവധി തവണ രേഖാമൂലവും അല്ലാതെയും പ്രവർത്തിപൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയെങ്കിലും പുരോഗതി ഉണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടിക്കെതിരെ മുൻ കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയും, ഹൈക്കോടതി നടപടികൾക്കുള്ള സമയക്രമം അനുസരിച്ചും , ഉത്തരവുകൾക്കും വിധേയമായി ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

ഹൈക്കോടതിയിൽ സർക്കാറിന്റെ വാദങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ സാധിക്കുകയുണ്ടായതായി എം എൽ എ പറഞ്ഞു. ടെൻഡർ പുതിയ കരാറുകാരൻ ഏറ്റെടുക്കുകയുണ്ടായ സാഹചര്യത്തിൽ, കരാറിൽ ഏർപ്പെട്ട് പ്രവർത്തി വൈകാതെ ആരംഭിക്കും. ഗതാഗതത്തിന് പൊതുജനങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ, ഈയൊരു വിഷയം തുടർച്ചയായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു ചെറിയ വിഭാഗം കരാറുകാരുടെ അനാസ്ഥ നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും ചെയ്തിരുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109653/kuttyadi-town-renovation-a-fresh-tender-process-was-completed-at-the-contractors-risk)