---
title: "തൊട്ടിൽപ്പാലത്ത് വൈക്കോൽ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം "
english_title: "A hay lorry caught fire on the cradle bridge; A major disaster was avoided"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109960/a-hay-lorry-caught-fire-on-the-cradle-bridge-a-major-disaster-was-avoided"
published_at: "2023-04-20T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440e20beedac_theepidutham.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് വൈക്കോൽ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം 

> **Lead Summary:** **തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലം ടൗണിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു. യാത്രക്കാരിലും പ്രദേശവാസികളിലും ഭീതി പടർത്തി. ഇന്ന് രാവിലെ 8 .40 ഓടെയാണ് തൊട്ടിൽപ്പാലം ബസ്റ്റാൻഡിന് സമീപത്ത് തീപ്പിടുത്തമുണ്ടായത്.

## Article Content

**തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലം ടൗണിൽ വൈക്കോൽ ലോറിക്ക് തീ പിടിച്ചു. യാത്രക്കാരിലും പ്രദേശവാസികളിലും ഭീതി പടർത്തി. ഇന്ന് രാവിലെ 8 .40 ഓടെയാണ് തൊട്ടിൽപ്പാലം ബസ്റ്റാൻഡിന് സമീപത്ത് തീപ്പിടുത്തമുണ്ടായത്.

ടൗണിലെ ചുമുട്ട് തൊഴിലാളികൾ , കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണ സേന, പോലീസ് , ഫയർഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രക്ഷാപ്രവർത്തനത്തിനിടെ ചുമട്ടുതൊഴിലാളിയായ കുന്നമ്പത്ത് നാസറിന് പരിക്കേറ്റു.

ലോറിയിലെ വൈക്കോൽ കത്തി നശിച്ചു. കെഎൽ 11 ബി എം 1817 നമ്പർ ലോറി ക്കാണ് തീ പിടിച്ചത്. മലപ്പുറം ആയിക്കരപ്പാടി മുബാറക്ക് ഹൗസ് റഷ്യൻ കെ യുടെതാണ് ലോറി. സീനിയർ ഓഫീസർ പ്രവീൺകുമാർ എമ്മിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

സംഭവസ്ഥലത്ത് പോലീസിന്റെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു, ഫയർ&റസ്ക്യൂ ഓഫീസർ മാരായ സതീഷ് എ, ഷൈനേഷ് മൊകേരി, മനോജ് കിഴക്കേക്കര, ജിഷ്ണു. അർ, അരുൺ പ്രസാദ് വി കെ എന്നിവരും ഫയർ&റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അനിത് കുമാർ കെ വി, സജീഷ് എം രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109960/a-hay-lorry-caught-fire-on-the-cradle-bridge-a-major-disaster-was-avoided)