---
title: "കുട്ടിചലഞ്ച്; തണൽ കരുണ ചലഞ്ചിലേക്ക് ഫണ്ട്‌ കൈമാറി "
english_title: "Kid Challenge; Funds transferred to Thanal Karuna Challenge"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110037/kid-challenge-funds-transferred-to-thanal-karuna-challenge"
published_at: "2023-04-20T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644139a530526_fund.jpg"
keywords: []
---

# കുട്ടിചലഞ്ച്; തണൽ കരുണ ചലഞ്ചിലേക്ക് ഫണ്ട്‌ കൈമാറി 

> **Lead Summary:** > **കടിയങ്ങാട്: **തണൽ കരുണ ഡയാലിസിസ് സെന്ററിന്റെയും ഭിന്നശേഷി വിദ്യാലയത്തിന്റെയും പ്രവർത്തന ഫണ്ട്‌ സമാഹരണം ലക്ഷ്യം വെച്ച് നടപ്പിലാക്കിയ "കുട്ടിചലഞ്ച് ന്റെ ഭാഗമായി കടിയങ്ങാട് വാട്സപ്പ് കൂട്ടായ്മ രണ്ട് കുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചു.

## Article Content

> **കടിയങ്ങാട്: **തണൽ കരുണ ഡയാലിസിസ് സെന്ററിന്റെയും ഭിന്നശേഷി വിദ്യാലയത്തിന്റെയും പ്രവർത്തന ഫണ്ട്‌ സമാഹരണം ലക്ഷ്യം വെച്ച് നടപ്പിലാക്കിയ "കുട്ടിചലഞ്ച് ന്റെ ഭാഗമായി കടിയങ്ങാട് വാട്സപ്പ് കൂട്ടായ്മ രണ്ട് കുട്ടികളെ ഏറ്റെടുക്കാൻ തീരുമാനിച്ചു.

പ്രസ്തുത ആവിശ്യത്തിലേക്ക് ഓഫർ ച്യ്ത 96000/ രൂപയുടെ ഫണ്ടിൽ നിന്നുo പ്രാഥമിക വിഹിതം 16610 രൂപ കൈമാറി.

കൊല്ലി ഇബ്രാഹീം, കരുകുളത്തിൽ മുഹമ്മദ്, അസീസ് കോറോത്ത്, വി.പി.നജീബ്, കെ.പി.ഹമീദ്, അലി നങ്ങോളി, റഹീം കരിമ്പൻ കണ്ടി, ജിംഷാദ് കടിയങ്ങാട് എന്നിവർ തണൽ ജനറൽ കൺവീനർ നവാസ് മാസ്റ്റർ, ട്രഷറർ ടി.കെ.റിയാസ് എന്നിവർക്ക് ഫണ്ട് കൈമാറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110037/kid-challenge-funds-transferred-to-thanal-karuna-challenge)