---
title: "കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം; പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയൻ "
english_title: "Autorickshaw driver beaten up in Kuttyati; Joint Labor Union in protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110506/autorickshaw-driver-beaten-up-in-kuttyati-joint-labor-union-in-protest"
published_at: "2023-04-23T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444cb09919f5_autodriver.jpg"
keywords: []
---

# കുറ്റ്യാടിയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദ്ദനം; പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയൻ 

> **Lead Summary:** **കുറ്റ്യാടി: **ഓട്ടോറിക്ഷ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ വ്യാപക പ്രതിഷേധം. കായക്കൊടി മൂരി പ്പാലം എടകൂടത്തിൽ ബഷീറി നാണ് മർദനമേറ്റത്. മൂക്കിനും കൈക്കും സാരമായി പരിക്കേറ്റ ബഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **ഓട്ടോറിക്ഷ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ വ്യാപക പ്രതിഷേധം. കായക്കൊടി മൂരി പ്പാലം എടകൂടത്തിൽ ബഷീറി നാണ് മർദനമേറ്റത്. മൂക്കിനും കൈക്കും സാരമായി പരിക്കേറ്റ ബഷീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനി രാവിലെ 10.30 ന് തളീക്കര കാഞ്ഞിരോളിയിലെ സഹോദരിയുടെ വീട്ടിൽനിന്ന് മൂരിപ്പാലത്ത് സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ പരവന്റെവിട ഫവാസ് (22) മൂരിപ്പാലം റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നെന്ന് ബഷീർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു കുറ്റ്യാടി ഓട്ടോ സെഷൻ അംഗമാണ് ബഷീർ. മർദനത്തിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ കുറ്റ്യാടിയിലും തളീക്കരയിലും പ്രകടനം നടത്തി.

സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധിച്ചു.ഡ്രൈവറെ മർദിച്ച സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സംയുക്ത തൊ ഴിലാളി യൂണിയൻ ആവശ്യപ്പെ ട്ടു. കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പി പി ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ പി കരുണാകരൻ അധ്യക്ഷനായ ചടങ്ങിൽ കെ സുജി, കെ കെ വിനീഷ്, പി പി നകുലൻ, ഇ കെ ബൈജു, റഫീഖ് ദേവർകോവിൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110506/autorickshaw-driver-beaten-up-in-kuttyati-joint-labor-union-in-protest)