---
title: "വീടിനുനേരെ ബോംബാക്രമണം; സമഗ്രാന്വേഷണം നടത്തണം- സിപിഐ എം "
english_title: "Bombing of house; A comprehensive investigation should be conducted - CPI M"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110520/bombing-of-house-a-comprehensive-investigation-should-be-conducted-cpi-m"
published_at: "2023-04-23T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444d91d07f92_cpim.jpg"
keywords: []
---

# വീടിനുനേരെ ബോംബാക്രമണം; സമഗ്രാന്വേഷണം നടത്തണം- സിപിഐ എം 

> **Lead Summary:** **കുറ്റ്യാടി: **സിപിഐ എം കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ കെ ഭാസ്കരന്റെ വീടിനു നേരെയുള്ള ബോംബാക്രമണവും, കിഴക്കയിൽ ചാത്തുവിന്റെ വീട്ടിലേയ്ക്ക് സ്ഫോടകവസ്തു എറിഞ്ഞതും, കല്ലിൽ സെക്കിനയുടെ വീടിനുനേരെ നടന്ന കല്ലേറും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം ചേരാപുരം ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **സിപിഐ എം കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ കെ ഭാസ്കരന്റെ വീടിനു നേരെയുള്ള ബോംബാക്രമണവും, കിഴക്കയിൽ ചാത്തുവിന്റെ വീട്ടിലേയ്ക്ക് സ്ഫോടകവസ്തു എറിഞ്ഞതും, കല്ലിൽ സെക്കിനയുടെ വീടിനുനേരെ നടന്ന കല്ലേറും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ എം ചേരാപുരം ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ചേരാപുരം മേഖലയിൽ സമാധാന ജീവിതം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം ശക്തികളെ ഒറ്റപ്പെടുത്താൻ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇത്തരം പ്രവർത്തനങ്ങളെ ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്നും സിപിഐ എം ചേരാപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110520/bombing-of-house-a-comprehensive-investigation-should-be-conducted-cpi-m)