---
title: "പെരുവണ്ണാമൂഴി ഇനി ഉത്സവലഹരിയില്‍; ടൂറിസം ഫെസ്റ്റിന് തുടക്കം "
english_title: "Peruvannamoozhi Tourism Fest begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110757/peruvannamoozhi-tourism-fest-begins"
published_at: "2023-04-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644697e98893c_fest.jpg"
keywords: []
---

# പെരുവണ്ണാമൂഴി ഇനി ഉത്സവലഹരിയില്‍; ടൂറിസം ഫെസ്റ്റിന് തുടക്കം 

> **Lead Summary:** **പെരുവണ്ണാമൂഴി: **ചക്കിട്ടപ്പാറ പഞ്ചായത്തും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഉജ്വല തുടക്കം. മെയ് ഏഴുവരെ നീളുന്ന പെരുവണ്ണാമൂഴി ടൂറിസം മേള മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **ചക്കിട്ടപ്പാറ പഞ്ചായത്തും വിവിധ ഏജന്‍സികളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഉജ്വല തുടക്കം. മെയ് ഏഴുവരെ നീളുന്ന പെരുവണ്ണാമൂഴി ടൂറിസം മേള മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.സുനില്‍, ഉണ്ണി വേങ്ങേരി, വി.കെ.പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഇ.എം.ശ്രീജിത്ത്, സി.കെ.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്‌ളോക്ക്‌ മെമ്പര്‍ ഗിരിജ ശശി, മെമ്പര്‍.കെ.എ ജോസ്‌കുട്ടി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.കെ ഗിരീഷ്‌കുമാര്‍, സുപ്രണ്ടിങ് എന്‍ജിനീയര്‍ എം.കെ.മനോജ്കുമാര്‍, എസ്.കെ.സജീഷ്, എം.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സ്വാഗതവും പി.സി.സുരാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സിനിമാതാരം നവ്യാ നായരും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യ അരങ്ങേറി. ഫെസ്റ്റില്‍ തിങ്കളാഴ്ചത്തെ പരിപാടികള്‍ വൈകിട്ട് അഞ്ചിന് മന്ത്രി അഹ്മ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കളരിഗ്രാമം പ്രദര്‍ശനം, രാത്രി ഏഴിന് കെപിഎസിയുടെ അപരാജിതന്‍ നാടകം എന്നിവ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110757/peruvannamoozhi-tourism-fest-begins)