---
title: "പെരുന്നാള്‍ ആഘോഷം വേറിട്ടതാക്കി എസ് കെ എസ് എസ് എഫ് "
english_title: "SKSSF made the festival special"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110767/skssf-made-the-festival-special"
published_at: "2023-04-24T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469d3167f57_SKSSF.jpg"
keywords: []
---

# പെരുന്നാള്‍ ആഘോഷം വേറിട്ടതാക്കി എസ് കെ എസ് എസ് എഫ് 

> **Lead Summary:** **കുറ്റ്യാടി: **വേദനയുടെ സങ്കടങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്കൊപ്പം പെരുന്നാള്‍ ദിനം ആഘോഷിച്ച് എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിന സന്തോഷത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ.താലൂക്കാശുപത്രി, അമാന, കെഎംസി, തൊട്ടില്‍പ്പാലം ഇഖ്‌റ ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബിരിയാണി കിറ്റ് വിതരണം ചെയ്ത് കുറ്റ്യാടി മേഖല കമ്മിറ്റിയാണ് ആഘോഷ ദിനം വേറിട്ടതാക്കിയത്.

## Article Content

**കുറ്റ്യാടി: **വേദനയുടെ സങ്കടങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്കൊപ്പം പെരുന്നാള്‍ ദിനം ആഘോഷിച്ച് എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിന സന്തോഷത്തിന്റെ ഭാഗമായി കുറ്റ്യാടി ഗവ.താലൂക്കാശുപത്രി, അമാന, കെഎംസി, തൊട്ടില്‍പ്പാലം ഇഖ്‌റ ആശുപത്രി എന്നിവിടങ്ങളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബിരിയാണി കിറ്റ് വിതരണം ചെയ്ത് കുറ്റ്യാടി മേഖല കമ്മിറ്റിയാണ് ആഘോഷ ദിനം വേറിട്ടതാക്കിയത്.

കുറ്റ്യാടി ഗവ.ആശുപത്രിയില്‍ നടന്ന ചടങ്ങ് കുന്നുമ്മല്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിലും ഭക്ഷണക്കിറ്റ് വിതരണോദ്ഘാടനം ഡോ.സച്ചിത്തും നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് സാലിഹ് മാക്കൂല്‍ അധ്യക്ഷനായി. ഇ.അബ്ദുല്‍ അസീസ് മാസ്റ്റര്‍, ശൈജല്‍ അഹമ്മദ്, വി.കെ.റിയാസ്, വി.സി.സലീത്ത്, പി.കെ.ഹമീദ് ഹാജി, കെ.പി.ശൗക്കത്തലി, ടി.പി.റഫീഖ് കൊടക്കല്‍, സുബൈര്‍ കള്ളാട്, ടി.കെ.വി.നജീബ്, അജ്മല്‍ അശ്അരി, ഹാഫിസ് കുളങ്ങരത്താഴ, ശൗക്കത്ത് വടയം, യാസര്‍ വേളം, റഫീഖ് ചോയിമടം എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110767/skssf-made-the-festival-special)