---
title: "നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം; മലയോര മേഖലയിലെ അര്‍ഹരായ ഉടമകള്‍ക്ക് പട്ടയം നല്‍കണമെന്ന് മന്ത്രി കെ.രാജന്‍"
english_title: "Inauguration of Naripatta Smart Village"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110870/inauguration-of-naripatta-smart-village"
published_at: "2023-04-25T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447823f1b445_naripatta_villageoffc.jpg"
keywords: []
---

# നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം; മലയോര മേഖലയിലെ അര്‍ഹരായ ഉടമകള്‍ക്ക് പട്ടയം നല്‍കണമെന്ന് മന്ത്രി കെ.രാജന്‍

> **Lead Summary:** **കുറ്റ്യാടി: **മലയോര മേഖലയില്‍ വനഭൂമിയില്‍ ഉള്‍പ്പെടാത്ത ഭൂമിയുടെ പട്ടയം അര്‍ഹരായ ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യു വകുപ്പിന്റെ ലക്ഷ്യം മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക എന്നതാണ്. ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: **മലയോര മേഖലയില്‍ വനഭൂമിയില്‍ ഉള്‍പ്പെടാത്ത ഭൂമിയുടെ പട്ടയം അര്‍ഹരായ ഉടമകള്‍ക്ക് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. നരിപ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യു വകുപ്പിന്റെ ലക്ഷ്യം മുഴുവന്‍ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കുക എന്നതാണ്. ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കലക്ടര്‍ എ.ഗീത, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, കുന്നുമ്മല്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, നരിപ്പറ്റ പഞ്ചായത്ത വൈസ്‌ പ്രസിഡന്റ് വി.കെ.ബീന, എന്‍.കെ.ലീല, ടി.പി.വിശ്വനാഥന്‍, വി.നാണു, ടി.കെ.ഷീജ, ഷാജു ടോം, സി.പി.കുഞ്ഞബ്ദുല്ല, എം.സജിന, ജില്ലാ നിര്‍മിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ ഡെന്നീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് വില്ലേജ് ഓഫീസ് കെട്ടിടം പൂര്‍ത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110870/inauguration-of-naripatta-smart-village)