---
title: "സുമനസ്സുകളുടെ സഹായം തേടുന്നു, കൊടക്കൽ മനോജൻ ചികിത്സാ സഹായ സംഘം രൂപികരിച്ചു "
english_title: "Kodakkal Manoj formed a medical support group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110877/kodakkal-manoj-formed-a-medical-support-group"
published_at: "2023-04-25T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447877f64c92_MANOJSHAYAM.jpg"
keywords: []
---

# സുമനസ്സുകളുടെ സഹായം തേടുന്നു, കൊടക്കൽ മനോജൻ ചികിത്സാ സഹായ സംഘം രൂപികരിച്ചു 

> **Lead Summary:** **കായക്കൊടി: ** കായക്കൊടി പഞ്ചായത്തിലെ കോട്ടൂരിൽ താമസിക്കുന്ന കൊടക്കൽ മനോജൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ നല്ലവരായ ജനങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു . ഒരു വർഷത്തോളമായി ലുക്കിമിയാ അസുഖ ബാധിതനായ മനോജൻ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

## Article Content

**കായക്കൊടി: ** കായക്കൊടി പഞ്ചായത്തിലെ കോട്ടൂരിൽ താമസിക്കുന്ന കൊടക്കൽ മനോജൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ നല്ലവരായ ജനങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നു . ഒരു വർഷത്തോളമായി ലുക്കിമിയാ അസുഖ ബാധിതനായ മനോജൻ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

നിലവിൽ മലബാർ കാൻസർ സെന്ററിൽ ചികിത്സയിലാണ്. കീമോ പൂർത്തിയായി. ഇനി രണ്ടു മാസത്തിനുള്ളിൽ മജ്ജമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തണം. മജ്ജ നൽകാൻ സഹോദരി മുന്നോട്ട് വന്നിട്ടുണ്ട് . എന്നാൽ സർജറിക്കുള്ള ഭാരിച്ച ചെലവ് കുടുംബത്തിന് താങ്ങാൻ കഴിയുന്നതല്ല .

നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന മനോജനെ സഹായിക്കാൻ എം കെ ശശി ചെയർമാനും, എ.പി ബിജു കൺവീനറും, എം കെ അബ്ദുല്ലത്തീഫ് ട്രഷററും ആയി ചികിത്സ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുറ്റ്യാടി കായക്കൊടി മത്സ്യ മാർക്കറ്റുകളിൽ തൊഴിൽ ചെയ്ത് ജീവിതം മുന്നോട്ടു നയിച്ച ആളായിരുന്നു മനോജൻ.ഇനി പ്രതീക്ഷ നിങ്ങളുടെ കൈകളിലാണെന്ന് മനോജൻ പറഞ്ഞു.

ഭാര്യയും ഹൈസ്കൂൾ വിദ്യാർത്ഥിയായ മകളും പ്രായമായ അമ്മയും അടങ്ങിയതാണ് മനോജന്റെ കുടുംബം. സുരക്ഷിതമായ വീട് പോലുമില്ലാത്ത മനോജനെ സഹായിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കൊടക്കൽ മനോജൻ ചികിത്സ കമ്മിറ്റിയുടെ പേരിൽ കുറ്റ്യാടി ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലെടുത്ത അക്കൗണ്ടിലേക്കോ താഴെ പറയുന്ന ഗൂഗിൾ പേ നമ്പറിലേക്കോ എല്ലാവരുടെയും സഹായം പ്രതീക്ഷിക്കുന്നു.

BANK OF INDIA KUTTIADY A/C 834110110004011

IFC CODE BKID0008341

GOOGLE PAY 85 90 56 60 76

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110877/kodakkal-manoj-formed-a-medical-support-group)