---
title: "സെര്‍വര്‍ തകരാർ; റേഷന്‍ വിതരണം മുടങ്ങി, ഉടമയും ഗുണഭോക്താക്കളും തമ്മില്‍ വാക്കു തര്‍ക്കം "
english_title: "Ration distribution stopped due to server failure"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111142/ration-distribution-stopped-due-to-server-failure"
published_at: "2023-04-26T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64490dc17ffc5_rationkuttiady.jpg"
keywords: []
---

# സെര്‍വര്‍ തകരാർ; റേഷന്‍ വിതരണം മുടങ്ങി, ഉടമയും ഗുണഭോക്താക്കളും തമ്മില്‍ വാക്കു തര്‍ക്കം 

> **Lead Summary:** **കുററ്യാടി: **സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ കടയില്‍ ഉടമയും ഗുണഭോക്താക്കളും തമ്മില്‍ വാക്കു തര്‍ക്കം. മൂന്ന് ദിവസമായി തുടരുന്ന സെര്‍വര്‍ പ്രശ്‌നം കാരണം ഇ- പോസ് മെഷിൻ തകരാറിലായതിനാൽ സാധനം കിട്ടായതോടെയാണ് കച്ചവടക്കാരും ഗുണഭോക്താക്കളും സംസാരമായത്.

## Article Content

**കുററ്യാടി: **സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ കടയില്‍ ഉടമയും ഗുണഭോക്താക്കളും തമ്മില്‍ വാക്കു തര്‍ക്കം. മൂന്ന് ദിവസമായി തുടരുന്ന സെര്‍വര്‍ പ്രശ്‌നം കാരണം ഇ- പോസ് മെഷിൻ തകരാറിലായതിനാൽ സാധനം കിട്ടായതോടെയാണ് കച്ചവടക്കാരും ഗുണഭോക്താക്കളും സംസാരമായത്.

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിക്കിടക്കുകയാണ്. സാധനം വാങ്ങാന്‍ എത്തുന്നവര്‍ ദിവസവും മടങ്ങുകയാണ്. ഏപ്രിലിലെ റേഷന്‍ വാങ്ങാന്‍ ഇനി മൂന്ന് ദിവസമേ ബാക്കിയുള്ളൂ. ഈ മാസം 6 അവധി ദിവസം കൂടിയുണ്ട്. പകുതിയിലധികം കാര്‍ഡ് ഉടമകള്‍ക്കും അരി വാങ്ങാന്‍ കഴിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111142/ration-distribution-stopped-due-to-server-failure)