---
title: "ജസ്റ്റിസ് ടു ലിതാര; ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല"
english_title: "The investigation into the death of national basketball player KC Lithara has not reached anywhere"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111275/the-investigation-into-the-death-of-national-basketball-player-kc-lithara-has-not-reached-anywhere"
published_at: "2023-04-27T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a224f6c917_LITHARA.jpg"
keywords: []
---

# ജസ്റ്റിസ് ടു ലിതാര; ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ മരണത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല

> **Lead Summary:** **വട്ടോളി: **ബിഹാറില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ കുടുംബത്തിന് ഇനിയും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വട്ടോളിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജസ്റ്റിസ് ടു ലിതാര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരപ്പറ്റയിലെ ലിതാരയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പ്രകടനം വട്ടോളിയില്‍ സമാപിച്ചു.

## Article Content

**വട്ടോളി: **ബിഹാറില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കെ.സി.ലിതാരയുടെ കുടുംബത്തിന് ഇനിയും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വട്ടോളിയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ജസ്റ്റിസ് ടു ലിതാര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതിരപ്പറ്റയിലെ ലിതാരയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പ്രകടനം വട്ടോളിയില്‍ സമാപിച്ചു.

ലിതാരയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. പ്രകടനം കഥാകൃത്ത് ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി നാരയണന്‍ വട്ടോളി അധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ കാരപ്പാറ, എലിയാറ ആനന്ദന്‍, പറമ്പത്ത് കുമാരന്‍, മൊയ്തു കണ്ണങ്കോടന്‍, എം.ശങ്കരന്‍, കെ.റൂസി, ഡല്‍ഹി കേളപ്പന്‍, ജമാല്‍ മൊകേരി, പി.ബാബുരാജന്‍, മോഹന്‍ദാസ് കായക്കോടി, എടോനി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

നേരത്തെ ലിതാരയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാഞ്ജലി അർപ്പിച്ചു. 2022 ഏപ്രില്‍ 26 നാണ് റെയില്‍വേ ജീവനക്കാരിയായ പാതിരപ്പറ്റയിലെ കെ.സി.ലിതാരയെ ബിഹാര്‍ പാറ്റ്‌നയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറ്റ്‌ന രാജീവ് നഗര്‍ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം ഒരുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111275/the-investigation-into-the-death-of-national-basketball-player-kc-lithara-has-not-reached-anywhere)