---
title: "ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ; മഹിളാ അസോസിയേഷന്‍ കുറ്റ്യാടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി "
english_title: "Mahila Association held protest demonstration and public meeting in Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111487/mahila-association-held-protest-demonstration-and-public-meeting-in-kuttyati"
published_at: "2023-04-28T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b9b664ee88_mahilaasso.jpg"
keywords: []
---

# ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ; മഹിളാ അസോസിയേഷന്‍ കുറ്റ്യാടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി 

> **Lead Summary:** **കുറ്റ്യാടി:** ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി:** ഡല്‍ഹിയില്‍ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കുറ്റ്യാടിയില്‍ നടന്ന പ്രകടനവും പൊതുയോഗവും സി.എം.യശോദ ഉദ്ഘാടനം ചെയ്തു. രാധിക ചിറയില്‍ അധ്യക്ഷയായി. അഞ്ജു ശ്രീധരന്‍, ഒ.ടി.നഫീസ, ഗീതാരാജന്‍, ബീന, സി.കെ.സുമിത്ര എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ഏരിയയിലെ മുഴുവന്‍ വില്ലേജ് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111487/mahila-association-held-protest-demonstration-and-public-meeting-in-kuttyati)