---
title: "ഗതാഗത കുരുക്കിന് പരിഹാരം; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും "
english_title: "The Chief Minister will inaugurate the Perampra Bypass tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111622/the-chief-minister-will-inaugurate-the-perampra-bypass-tomorrow"
published_at: "2023-04-29T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644cc02b8251b_perambrabypass.jpg"
keywords: []
---

# ഗതാഗത കുരുക്കിന് പരിഹാരം; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര ബൈപ്പാസ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബൈപ്പാസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പേരാമ്പ്ര ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും.

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര ബൈപ്പാസ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബൈപ്പാസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പേരാമ്പ്ര ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും.

കോഴിക്കോട്-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളിക്കടുത്ത് നിന്ന് കല്ലോട് വരെ 2.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപ്പാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 മീറ്റര്‍ വീതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ബൈപ്പാസ് നിര്‍മ്മിച്ചത്. ബൈപ്പാസിന് 58.25 കോടിയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. ഭൂമി ഏറ്റെടുത്ത നിലയില്‍ 27.96 കോടി രൂപ ഉടമകള്‍ക്ക് നല്‍കി.

റോഡ് നിര്‍മ്മാണത്തിന് 19.67 കോടി രൂപ ചെലവഴിച്ചു. മൊത്തം ചെലവ് 47.65 കോടി രൂപ. ബൈപ്പാസിന്റെ രണ്ടറ്റവും വീതികൂട്ടുന്നതിനും പേരാമ്പ്ര ബസ്റ്റാന്റില്‍ നിന്ന് ബെപ്പാസിലേക്ക് ലിങ്ക് റോഡ് നിര്‍മിക്കുന്നതതിനുമായി 16.71 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായും എംഎല്‍എ അറിയിച്ചു. ഉദ്ഘാടന പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111622/the-chief-minister-will-inaugurate-the-perampra-bypass-tomorrow)