---
title: "കനത്ത ചൂട്; കുടിവെള്ളത്തിനായി നെട്ടോട്ടമോടി കാവിലുംപാറ മലയോരം "
english_title: "The Kavilumpara hill ranges for drinking water"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111835/the-kavilumpara-hill-ranges-for-drinking-water"
published_at: "2023-04-30T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e98432d14f_kudivellam.jpg"
keywords: []
---

# കനത്ത ചൂട്; കുടിവെള്ളത്തിനായി നെട്ടോട്ടമോടി കാവിലുംപാറ മലയോരം 

> **Lead Summary:** **കുറ്റ്യാടി: ** കനത്ത ചൂടില്‍ ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കാവിലുംപാറ മലയോരം. പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകളെല്ലാം ഒന്നടങ്കം വറ്റിവരണ്ടതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏതാണ്ടെല്ലാ വാര്‍ഡ്കളിലും രൂക്ഷമായ ജലക്ഷാമമാണനുഭവപ്പെടുന്നത്. ഏത് വരള്‍ച്ചയിലും വറ്റാത്ത കിണറുകള്‍ ഉള്‍പ്പെടെ ഇത്തവണ വറ്റിവരണ്ടു കഴിഞ്ഞു.

## Article Content

**കുറ്റ്യാടി: ** കനത്ത ചൂടില്‍ ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കാവിലുംപാറ മലയോരം. പഞ്ചായത്തിലെ കുടിവെള്ള സ്രോതസ്സുകളെല്ലാം ഒന്നടങ്കം വറ്റിവരണ്ടതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏതാണ്ടെല്ലാ വാര്‍ഡ്കളിലും രൂക്ഷമായ ജലക്ഷാമമാണനുഭവപ്പെടുന്നത്. ഏത് വരള്‍ച്ചയിലും വറ്റാത്ത കിണറുകള്‍ ഉള്‍പ്പെടെ ഇത്തവണ വറ്റിവരണ്ടു കഴിഞ്ഞു.

വെള്ളമില്ലാത്തത് കാരണം ഇതിനോടകം നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. കരിങ്ങാട്, മുന്നാംകൈ, ചൊത്തക്കൊല്ലി, കൂടല്‍, പൂതംപാറ, പൊയിലോംചാല്‍, ആശ്വാസി, പൈക്കളങ്ങാടി ഭാഗങ്ങളിലാണ് രൂക്ഷമായ ജലക്ഷമമുള്ളത്.പുഴകളെ ആശ്രയിച്ച് ഹോസിലൂടെ വെള്ളം ലഭിച്ചവര്‍ക്കാണ് ക്ഷാമം വലിയ തിരിച്ചടിയായത്.

പഞ്ചായത്തിന്റെ കുടിവെള്ള വിതരണം ഉണ്ടെങ്കിലും വേണ്ടത്ര കാര്യക്ഷമല്ല. വിതരണത്തില്‍ പക്ഷപാതമുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളില്‍ ലഭിച്ച അല്‍പനേരത്തെ മഴയൊഴിച്ചാല്‍ വേനല്‍മഴ പ്രതീക്ഷിച്ച പോലെ ലഭ്യമായില്ല. പഞ്ചായത്തിന്റെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111835/the-kavilumpara-hill-ranges-for-drinking-water)