---
title: "പേരാമ്പ്ര ബൈപാസ് തുറന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യമാണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി "
english_title: "The chief minister said that the state's road facilities are of international standards"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111836/the-chief-minister-said-that-the-states-road-facilities-are-of-international-standards"
published_at: "2023-04-30T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e9bce5ce3d_perambrabypass.jpg"
keywords: []
---

# പേരാമ്പ്ര ബൈപാസ് തുറന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യമാണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി 

> **Lead Summary:** **പേരാമ്പ്ര: **അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി.

## Article Content

**പേരാമ്പ്ര: **അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകൾക്ക് റോഡ് വലിയ ഉപകാരപ്രദം ആയി.

ബൈപ്പാസ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പേരാമ്പ്ര ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകും. കോഴിക്കോട്-കുറ്റ്യാടി റോഡില്‍ കക്കാട് പള്ളിക്കടുത്ത് നിന്ന് കല്ലോട് വരെ 2.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബൈപ്പാസ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 മീറ്റര്‍ വീതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ബൈപ്പാസ് നിര്‍മ്മിച്ചത്.

ബൈപ്പാസിന് 58.25 കോടിയുടെ ധനകാര്യ അനുമതിയാണ് ലഭിച്ചത്. ഭൂമി ഏറ്റെടുത്ത നിലയില്‍ 27.96 കോടി രൂപ ഉടമകള്‍ക്ക് നല്‍കി.റോഡ് നിര്‍മ്മാണത്തിന് 19.67 കോടി രൂപ ചെലവഴിച്ചു. മൊത്തം ചെലവ് 47.65 കോടി രൂപ. ബൈപ്പാസിന്റെ രണ്ടറ്റവും വീതികൂട്ടുന്നതിനും പേരാമ്പ്ര ബസ്റ്റാന്റില്‍ നിന്ന് ബെപ്പാസിലേക്ക് ലിങ്ക് റോഡ് നിര്‍മിക്കുന്നതതിനുമായി 16.71 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്.

ഉദ്ഘാടന പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111836/the-chief-minister-said-that-the-states-road-facilities-are-of-international-standards)