---
title: "നൗഷാദിന്റെ വിയോഗം നാടിന്റെ ദു:ഖമായി; അന്ത്യാഞ്ജലി അർപ്പിച്ച് നാട്ടുകാർ "
english_title: "The death of Naushad became a grief for the country; Locals paid their last respects"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/111903/the-death-of-naushad-became-a-grief-for-the-country-locals-paid-their-last-respects"
published_at: "2023-05-01T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f626433cf6_daeth.jpg"
keywords: []
---

# നൗഷാദിന്റെ വിയോഗം നാടിന്റെ ദു:ഖമായി; അന്ത്യാഞ്ജലി അർപ്പിച്ച് നാട്ടുകാർ 

> **Lead Summary:** **കുറ്റ്യാടി: **നാളോങ്കണ്ടി നൗഷാദിന്റെ മരണം നാടിന് ദു:ഖമായി. കരള്‍ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍വെച്ചാണ് നൗഷാദ് അന്ത്യയാത്രയായത്. ഭാര്യയുടെ കരള്‍ നല്‍കിയതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നാട്ടുകാരുടെ പ്രതീക്ഷക്കിടെയാണ് നൗഷാദിനെ നഷ്ടമായത്.

## Article Content

**കുറ്റ്യാടി: **നാളോങ്കണ്ടി നൗഷാദിന്റെ മരണം നാടിന് ദു:ഖമായി. കരള്‍ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍വെച്ചാണ് നൗഷാദ് അന്ത്യയാത്രയായത്. ഭാര്യയുടെ കരള്‍ നല്‍കിയതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന നാട്ടുകാരുടെ പ്രതീക്ഷക്കിടെയാണ് നൗഷാദിനെ നഷ്ടമായത്.

വോളിബോള്‍ മാത്രം പരിചയമുണ്ടായിരുന്ന കുറ്റ്യാടിക്ക് ക്രിക്കറ്റ് പരിചയപ്പെടുത്തിയവരുടെ കൂട്ടത്തില്‍ നൗഷാദുമുണ്ടായിരുന്നു. എല്ലാവരോടും നല്ല നിലയില്‍ മാത്രം പെരുമാറിയിരുന്ന നൗഷാദിന്റെ വിയോഗം നാടിന്റെ ദു:ഖമായി.

ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് കുറ്റ്യാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ഭാര്യ: റഹ് മത്ത്. പിതാവ്: പരേതനായ നാളോങ്കണ്ടി മൂസ. മാതാവ്: മൈമൂനത്ത്. സഹോദരങ്ങൾ: നാസർ, സമീറ, സീനത്ത്, ഷമീം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/111903/the-death-of-naushad-became-a-grief-for-the-country-locals-paid-their-last-respects)