---
title: "അഭിമാനമായി നാഫിസ്; ന്യൂഡൽഹി സ്പോർട്സിൽ കുറ്റ്യാടി തണൽ സ്കൂളിലെ നാഫിസിന് വെള്ളി മെഡൽ "
english_title: "Nafis proudly; Silver medal for Nafis of Kuttyadi Thanal School in New Delhi Sports"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112065/nafis-proudly-silver-medal-for-nafis-of-kuttyadi-thanal-school-in-new-delhi-sports"
published_at: "2023-05-02T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64509c77668eb_nafis.jpg"
keywords: []
---

# അഭിമാനമായി നാഫിസ്; ന്യൂഡൽഹി സ്പോർട്സിൽ കുറ്റ്യാടി തണൽ സ്കൂളിലെ നാഫിസിന് വെള്ളി മെഡൽ 

> **Lead Summary:** **കുറ്റ്യാടി:** മിനിസ്ട്രി ഓഫ് യൂത്ത് അഫ്യർസും വേൾഡ് എബിലിറ്റി സ്പോർട്സും , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ന്യൂഡൽഹിയിൽ നടത്തിയ നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ വെള്ളി,ബ്രോൺസ് മെഡലുകൾ നേടി കുറ്റ്യാടി തണൽ കരുണ സ്കൂളിലെ നാഫിസ് ഭിന്നശേഷി മേഖലയിൽ കായികരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറി.

## Article Content

**കുറ്റ്യാടി:** മിനിസ്ട്രി ഓഫ് യൂത്ത് അഫ്യർസും വേൾഡ് എബിലിറ്റി സ്പോർട്സും , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്ന് ന്യൂഡൽഹിയിൽ നടത്തിയ നാഷണൽ സെറിബ്രൽ പാൾസി അത്‌ലറ്റിക് മീറ്റിൽ വെള്ളി,ബ്രോൺസ് മെഡലുകൾ നേടി കുറ്റ്യാടി തണൽ കരുണ സ്കൂളിലെ നാഫിസ് ഭിന്നശേഷി മേഖലയിൽ കായികരംഗത്ത് ഇന്ത്യയുടെ അഭിമാനമായി മാറി.

പാലേരി ചെറിയ കുമ്പളം ചാലക്കര മീത്തൽ മുഹമ്മദ് റാഫിയുടെയും സീനത്തിൻ്റെയും മകനായ നാഫിസ് ക്ലബ്ബ് ത്രോ, മൽസരത്തിൽ വെള്ളിയും ജാവലിംഗ് ത്രോ യിൽ ബ്രോൺസ് മെഡലുമാണ് സ്വന്തമാക്കിയത്. ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏപ്രിൽ 25 മുതൽ 28 വരെ നടന്ന നാഷണൽ മീറ്റിൽ 28 സംസ്ഥാനങ്ങളിൽ നിന്നുളള മൽസരാർത്ഥികളോട് തീപാറും പോരാട്ടം കാഴ്ചവെച്ചാണ് നാഫിസ് ഈ മിന്നും വിജയം സ്വന്തമാക്കിയത്.

സ്ക്കൂളിലെ തന്നെ മറ്റൊരുതാരം സനുരാജിന് തലനാരിഴ അകലത്തിലാണ് മെഡൽ നഷ്ടമായത് . കുറുവന്തേരി ഇളയിടം രാജൻ്റെയും സീനയുടെയും മകനായ സനുരാജ് ഡിസ്കസ് ത്രോ ജാവലിംഗ് ത്രോ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചതായി ജൂറി അറിയിച്ചു. നാഷണൽ മീറ്റിലെക്ക് രണ്ട് മിടുക്കരെ സംഭാവനചെയ്യാൻ കഴിഞ്ഞ കുറ്റ്യാടി തണൽ സ്കൂളിൻ്റെ ഓരോചുവടും അഭിമാനകരവും മാതൃകാപരവുമാണ്.

മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഡൽഹിയിൽ വെച്ച് നാഫിസിനെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. നാളെ വൈകിട്ട് ഡൽഹിയിൽ നിന്നും മടങ്ങുന്ന തണലിൻ്റെ നക്ഷത്രപ്രതിഭകൾക്ക് മെയ് 2 ന് വടകര റെയിൽവെസ്റ്റേഷനിൽ വൻ സ്വീകരണമൊരുക്കാനുള്ള തിടുക്കത്തിലാണ് നാടും നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112065/nafis-proudly-silver-medal-for-nafis-of-kuttyadi-thanal-school-in-new-delhi-sports)