ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി; ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി;    ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയിൽ
Oct 4, 2021 03:59 PM | By Anjana Shaji

കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി യുമായി ബന്ധപ്പെട്ട സ്വർണ നിക്ഷേപത്തട്ടിപ്പ് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വജയൻ നിയമസഭയിൽ.

പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിലെ ആദ്യദിനംതന്നെ കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉന്നയിച്ച് സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ചില സ്ഥലങ്ങളിൽ സ്വർണ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങൾ സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം പണം തട്ടിയെടുക്കുന്ന രീതിയുണ്ട്.

കാസർഗോഡ് കേന്ദ്രീകരിച്ചുള്ള ഫാഷൻ ഗോൾഡ് എന്ന സ്ഥാപനം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി 169 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിൽ 164 കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് ആണ് നടത്തിവരുന്നത്.

കുറ്റ്യാടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറി കുറ്റ്യാടി, നാദാപുരം, പയ്യോളി എന്നിവിടങ്ങളിൽ നിക്ഷേപകരിൽ നിന്നും സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് അത് മടക്കി നൽകാതെ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 13 കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നു ഇതിലെ 4 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം ഊർജിതമായി നടത്തിവരുന്നു.

CM says it will be intensified; The Chief Minister said in the Assembly that the investigation into the jewelery investment fraud will be intensified

Next TV

Related Stories
കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

Oct 14, 2021 07:35 AM

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി

കുറ്റ്യാടി സംസ്ഥാന പാത രണ്ടാം റീച്ചിൽ 25 കിലോമീറ്റർ നവീകരണത്തിന് കരട് രൂപമായി...

Read More >>
പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

Oct 13, 2021 09:30 PM

പോത്തുംകുട്ടി വളർത്തൽ കുന്നുമ്മൽ ബ്ലോക്കിലും നടപ്പിലാക്കും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 22 ബ്ലോക്കിൽ നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതി കുന്നുമ്മൽ...

Read More >>
സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

Oct 11, 2021 08:46 AM

സ്നേഹാദരം; ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം

ചങ്ങമ്പുഴക്കവിതകളിലൂടെ ജീവിച്ച ആണ്ടി പുന്നത്തോട്ടത്തിന് സ്നേഹാദരം. മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴയുടെ ജന്മദിനത്തിൽ സ്നേഹാദരവ് ഏറ്റുവാങ്ങി...

Read More >>
വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

Oct 11, 2021 06:24 AM

വിദ്യാരംഭം; ഊരത്ത് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം വെപ്പ്‌

ഊരത്ത് എടക്കാട് ശിവക്ഷേത്രത്തിൽ ബുധനാഴ്ച ഗ്രന്ഥം...

Read More >>
ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

Oct 10, 2021 10:14 AM

ഷേജിനയ്ക്ക് ഒന്നാംസ്ഥാനം; ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ മലയോരഗ്രാമത്തിന് അഭിമാനനേട്ടം

ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിൽ 1500, 800 മീറ്റർ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഷേജിനയ്ക്ക് ഒന്നാംസ്ഥാനം....

Read More >>
Top Stories