---
title: "നീലപ്പച്ചകൾ; കെ.സി.ടി.പി.വീണയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "blue greens; A collection of poems by KCTTP Veena was released"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112472/blue-greens-a-collection-of-poems-by-kcttp-veena-was-released"
published_at: "2023-05-04T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645348512a9a8_kavithasamaharam.jpg"
keywords: []
---

# നീലപ്പച്ചകൾ; കെ.സി.ടി.പി.വീണയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: **ആധുനിക കാലത്ത് ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണെന്ന് കവി കൽപ്പറ്റ നാരായണൻ. കെ.സി.ടി.പി വീണയുടെ കവിതാ സമാഹാരമായ നീലപ്പച്ചകൾ കുറ്റ്യാടി എം.ഐ.യു.പി സ്ക്കൂൾ ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി: **ആധുനിക കാലത്ത് ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണെന്ന് കവി കൽപ്പറ്റ നാരായണൻ. കെ.സി.ടി.പി വീണയുടെ കവിതാ സമാഹാരമായ നീലപ്പച്ചകൾ കുറ്റ്യാടി എം.ഐ.യു.പി സ്ക്കൂൾ ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം വെളിപ്പെടുത്തുന്നവരെ കൽതുറുങ്കിൽ അടക്കുന്ന കാലത്ത് എഴുത്തുകാർ അവരുടെ ധർമ്മം നിറവേറ്റേണ്ടതുണ്ടെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. കെ.പി ശ്രീദേവി അന്തർജനം പുസ്തകം ഏറ്റുവാങ്ങി.

ഇടം സാഹിത്യ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. കരുണാകരൻ കുറ്റ്യാടി സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ എം.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സീറോ ബാബു പുസ്തകപരിചയം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുള മുള്ളതിൽ, ശിവൻ തെറ്റത്ത്, കെ.മുഹമ്മദ് അശ്റഫ്, ഗോപി നാരായണൻ, രാധാകൃഷ്ണൻ എടച്ചേരി, ബക്കർ കല്ലോട്, സെഡ്.എ. സൽമാൻ, ലിനീഷ് രാജ്, വി.പി.ജിശേഷ് കുമാർ, റഫീഖുദീൻ പാലേരി, ഒ.ബാബു, എ.കെ.രജനീഷ്, ബിജിത്ത് ലാൽ, വി.പി.ശ്രീജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112472/blue-greens-a-collection-of-poems-by-kcttp-veena-was-released)