---
title: "വിസിറ്റ് & വിൻ ലക്കി ഡ്രോ; ലുലു സാരീസിന്റെ വിസിറ്റ് & വിൻ ലക്കി ഡ്രോയുടെ സമ്മാന തുക കൈമാറി "
english_title: "Visit & Win Lucky Draw; Lulu Sarees' Visit & Win Lucky Draw prize money has been handed over"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112476/visit-win-lucky-draw-lulu-sarees-visit-win-lucky-draw-prize-money-has-been-handed-over"
published_at: "2023-05-04T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64534b6057f1d_VISTBIN.jpg"
keywords: []
---

# വിസിറ്റ് & വിൻ ലക്കി ഡ്രോ; ലുലു സാരീസിന്റെ വിസിറ്റ് & വിൻ ലക്കി ഡ്രോയുടെ സമ്മാന തുക കൈമാറി 

> **Lead Summary:** **കുറ്റ്യാടി: **ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വിസിറ്റ് & വിൻ ലക്കി ഡ്രോയുടെ സമ്മാന തുകയായ ഒരു ലക്ഷം രൂപയും ദിവസേന നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പതിനായിരം രൂപയുടെ വൗച്ചറുകളും കൈമാറി.

## Article Content

**കുറ്റ്യാടി: **ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വിസിറ്റ് & വിൻ ലക്കി ഡ്രോയുടെ സമ്മാന തുകയായ ഒരു ലക്ഷം രൂപയും ദിവസേന നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പതിനായിരം രൂപയുടെ വൗച്ചറുകളും കൈമാറി.

വിസിറ്റ് & വിൻ ലക്കി ഡ്രോയുടെ ഒരു ലക്ഷം രൂപയുടെ ചെക്ക് വിജയിയായ ആമിന ഇസ ദേവർകോവിലിനു തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകി. കൂടാതെ പതിനായിരം രൂപയുടെ വൗച്ചറുകളും ചടങ്ങിൽ വെച്ച് കൈമാറി.

കുറ്റ്യാടി ലുലു ഷോറൂമിൽ നടന്ന ചടങ്ങിൽ പി.പി.എ. ഹമീദ് (ചെയർമാൻ, ലുലു ഗ്രൂപ്പ് ), ജുനൈദ് മുഹമ്മദ് (സി.ഇ.ഒ., ലുലു സാരീസ്), മുഹമ്മദ് അനീസ് (ജനറൽ മാനേജർ), എൻ.എ. കരീം, സയ്യിദ് മുഹമ്മദ്, ജെസ്ഫിർ കരീം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112476/visit-win-lucky-draw-lulu-sarees-visit-win-lucky-draw-prize-money-has-been-handed-over)