---
title: "പക്രംതളം ചുരം റോഡ് തകര്‍ച്ചയില്‍; ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു "
english_title: "Pakramthalam pass road collapse; Accidents are common among bikers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112564/pakramthalam-pass-road-collapse-accidents-are-common-among-bikers"
published_at: "2023-05-04T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453bd533e4ac_KUTTIADYCHURAM.jpg"
keywords: []
---

# പക്രംതളം ചുരം റോഡ് തകര്‍ച്ചയില്‍; ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡ് തകര്‍ച്ചയില്‍. 4ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിലാണ് റോഡ് തകര്‍ന്നു കിടക്കുന്നത്. 4ാം വളവില്‍ വലിയ കുഴിയില്‍ ചാടി ചുരം ഇറങ്ങിവരുന്ന ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നത് പതിവാണ്.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയിൽ നിന്ന് വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡ് തകര്‍ച്ചയില്‍. 4ാം വളവ്, ചുങ്കക്കുറ്റി ഭാഗങ്ങളിലാണ് റോഡ് തകര്‍ന്നു കിടക്കുന്നത്. 4ാം വളവില്‍ വലിയ കുഴിയില്‍ ചാടി ചുരം ഇറങ്ങിവരുന്ന ബൈക്ക് യാത്രികര്‍ അപകടത്തില്‍പെടുന്നത് പതിവാണ്.

14 വര്‍ഷം മുന്‍പു നവീകരിച്ച റോഡില്‍ പിന്നീട് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഴക്കാലത്ത് മണ്ണിടിച്ചിലില്‍ അഴുക്കുചാല്‍ നികന്ന് റോഡിലൂടെ വെള്ളം ഒഴുകുന്നതാണ് റോഡ് തകരാന്‍ കാരണം.

മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി ചുരം റോഡ് പൂതംപാറ വരെ വികസിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായതല്ലാതെ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112564/pakramthalam-pass-road-collapse-accidents-are-common-among-bikers)