---
title: "റേഷൻ കടകൾക്ക് മുന്നിൽ കോൺഗ്രസ് കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു"
english_title: "Congress protested by hanging black flags in front of ration shops"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112570/congress-protested-by-hanging-black-flags-in-front-of-ration-shops"
published_at: "2023-05-04T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c077096fc_RATIONKADA.jpg"
keywords: []
---

# റേഷൻ കടകൾക്ക് മുന്നിൽ കോൺഗ്രസ് കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു

> **Lead Summary:** ** കുറ്റ്യാടി:** അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വടയം റേഷൻ കടക്ക് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

## Article Content

** കുറ്റ്യാടി:** അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ റേഷൻ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വടയം റേഷൻ കടക്ക് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

പ്രതിഷേധ സംഗമം മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി സി ഷീബ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

പി കെ സുരേഷ്,സി കെ രാമചന്ദൻ, ഇ എം അസ്ഹർ, മംഗലശ്ശേരി ബാലകൃഷ്ണൻ, വിലങ്ങിൽ കുഞ്ഞിക്കേളു നമ്പ്യാർ,എൻ.സി. കുമാരൻ , ഹാഷിം നമ്പാട്ടിൽ, എ ടി ഗീത,ലീബ സുനിൽ, കെ വി ജമീല, നാണു തയ്യിൽ, സി സി ഹാരിസ്, പി ബബീഷ് തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112570/congress-protested-by-hanging-black-flags-in-front-of-ration-shops)