---
title: "ലൈഫ് ഭവന പദ്ധതി; നരിപ്പറ്റ പഞ്ചായത്തിൽ വീടുകൾ കൈമാറി "
english_title: "Life Housing Scheme; Houses were handed over in Naripatta panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112596/life-housing-scheme-houses-were-handed-over-in-naripatta-panchayat"
published_at: "2023-05-04T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453d7e89af15_bhavanapadhathi.jpg"
keywords: []
---

# ലൈഫ് ഭവന പദ്ധതി; നരിപ്പറ്റ പഞ്ചായത്തിൽ വീടുകൾ കൈമാറി 

> **Lead Summary:** **നരിപ്പറ്റ: **ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നരിപ്പറ്റ പഞ്ചായത്തിലെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.

## Article Content

**നരിപ്പറ്റ: **ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച നരിപ്പറ്റ പഞ്ചായത്തിലെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി.

നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ എട്ട് വീടുകളാണ് പണി പൂർത്തിയായത്.

അഞ്ചാം വാർഡിലെ ചീളുപറമ്പത്ത് കുമാരന്റെ വീട്ടിന്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിർവഹിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112596/life-housing-scheme-houses-were-handed-over-in-naripatta-panchayat)