---
title: "നീലപ്പച്ചകൾ പ്രകാശിതമായി; ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണ് - കൽപ്പറ്റ നാരായണൻ"
english_title: "The blue-greens lit up; Dharma is standing on one leg - Kalpatta Narayan"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112607/the-blue-greens-lit-up-dharma-is-standing-on-one-leg-kalpatta-narayan"
published_at: "2023-05-04T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453e124f3647_neelappacha.jpg"
keywords: []
---

# നീലപ്പച്ചകൾ പ്രകാശിതമായി; ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണ് - കൽപ്പറ്റ നാരായണൻ

> **Lead Summary:** **കുറ്റ്യാടി:** ആധുനിക കാലത്ത് ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണെന്ന് കവി കൽപ്പറ്റ നാരായണൻ. മാധ്യമ പ്രവർത്തകയും അധ്യാപികയുമായ കെ.സി.ടി.പി. വീണയുടെ കവിതാ സമാഹാരമായ നീലപ്പച്ചകൾ എന്ന പുസ്തകം കുറ്റ്യാടി എം.ഐ.യു.പി സ്ക്കൂൾ ഹാളിൽ കെ.പി ശ്രീദേവി അന്തർജനത്തിന്ന് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കുറ്റ്യാടി:** ആധുനിക കാലത്ത് ധർമ്മം ഞെങ്ങി ഞെരുങ്ങി ഒറ്റക്കാലിൽ നിൽക്കുകയാണെന്ന് കവി കൽപ്പറ്റ നാരായണൻ. മാധ്യമ പ്രവർത്തകയും അധ്യാപികയുമായ കെ.സി.ടി.പി. വീണയുടെ കവിതാ സമാഹാരമായ നീലപ്പച്ചകൾ എന്ന പുസ്തകം കുറ്റ്യാടി എം.ഐ.യു.പി സ്ക്കൂൾ ഹാളിൽ കെ.പി ശ്രീദേവി അന്തർജനത്തിന്ന് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യം വെളിപ്പെടുത്തുന്നവരെ കൽതുറുങ്കിൽ അടക്കുന്ന കാലത്ത് എഴുത്തുകാർ അവരുടെ ധർമ്മം നിറവേറ്റേണ്ടതുണ്ടെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു.

ഇടം സാഹിത്യ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. കരുണാകരൻ കുറ്റ്യാടി സ്വാഗതം പറഞ്ഞു.,ചടങ്ങിൽ എഴുത്തുകാരൻ എം.പി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സീറോ ബാബു പുസ്തകപരിചയം ചെയ്തു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുള മുള്ളതിൽ, മാധ്യമ പ്രവർത്തകനായ ശിവൻ തെറ്റത്ത്, നാദാപുരം ദാറുൽ ഹുറ പ്രിൻസിപ്പാൾ കെ.മുഹമ്മദ് അശ്റഫ് ,കവികളായ ഗോപി നാരായണൻ,

രാധാകൃഷ്ണൻ എടച്ചേരി, ബക്കർ കല്ലോട്, സെഡ് എ സൽമാൻ, ചിത്രകാരൻ ലിനീഷ് രാജ്, സാംസ്കാരിക പ്രവർത്തകരായ വി.പി.ജിശേഷ് കുമാർ.,റഫീഖുദീൻ പാലേരി, ഒ. ബാബു, രജനീഷ് എ. കെ, ബിജിത്ത് ലാൽ, വി.പി ശ്രീജേഷ് എന്നിവർ സംസാരിച്ചു. കെ.സി.ടി.പി.വീണ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112607/the-blue-greens-lit-up-dharma-is-standing-on-one-leg-kalpatta-narayan)