---
title: "പൊതു വിദ്യാലയങ്ങളുടെ മികവുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി; കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ "
english_title: "People began to recognize the merits of public schools; Kunjammat Kutty Master M.L.A"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112669/people-began-to-recognize-the-merits-of-public-schools-kunjammat-kutty-master-mla"
published_at: "2023-05-05T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645494bdb1c02_mla.jpg"
keywords: []
---

# പൊതു വിദ്യാലയങ്ങളുടെ മികവുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി; കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ 

> **Lead Summary:** **കക്കട്ടിൽ:** പൊതു വിദ്യാലയങ്ങളുടെ മികവുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതായി കുറ്റ്യാടി എം എൽ എ കുഞ്ഞമ്മത് കുട്ടി മാസ്റ്റർ പറഞ്ഞു. കുറച്ച് വർഷങ്ങളിലായി പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ ഒഴുക്ക് ഇതാണ് സൂചിപ്പിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**കക്കട്ടിൽ:** പൊതു വിദ്യാലയങ്ങളുടെ മികവുകൾ ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയതായി കുറ്റ്യാടി എം എൽ എ കുഞ്ഞമ്മത് കുട്ടി മാസ്റ്റർ പറഞ്ഞു. കുറച്ച് വർഷങ്ങളിലായി പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ ഒഴുക്ക് ഇതാണ് സൂചിപ്പിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വട്ടോളി എൽപി സ്കൂളിന്റെ (കുനിയിൽ എൽപി) 77-ാം വാർഷികാഘോഷവും 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക അജിത പയനോരക്കുള്ള യാത്രയയപ്പ് പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ.റീത്ത അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി.ലജിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ലെന ഷാജി സ്വാഗതം പറഞ്ഞു.

അജിത ടീച്ചർക്കുള്ള ഉപഹാരം കുന്നുമ്മൽ എ.ഇ.ഒ.ടി. ബിന്ദു നൽകി. വിവിധ സ്കോളർഷിപ്പ് വിതരണം നടത്തി, എൽഎസ്എസ് നേടിയവർക്കുള്ള അനുമോദനം, വിവിധകലാപരിപാടികൾ, പൂർവ്വ വിദ്യാർത്ഥികളുടെ നാടകം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112669/people-began-to-recognize-the-merits-of-public-schools-kunjammat-kutty-master-mla)