---
title: "തൊട്ടിൽപ്പാലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ എസ് ഐ അറസ്റ്റില്‍ "
english_title: "SI arrested for creating ruckus at Thotilpalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/112903/si-arrested-for-creating-ruckus-at-thotilpalam"
published_at: "2023-05-06T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455f292de7af_police.jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ എസ് ഐ അറസ്റ്റില്‍ 

> **Lead Summary:** **കുറ്റ്യാടി: **മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കണ്ണൂര്‍ ന്യമാഹിസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അനില്‍കുമാറിനെ തൊട്ടില്‍പാലം പൊലീസ് അറസ്റ്റു ചെയ്തു.

## Article Content

**കുറ്റ്യാടി: **മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കണ്ണൂര്‍ ന്യമാഹിസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അനില്‍കുമാറിനെ തൊട്ടില്‍പാലം പൊലീസ് അറസ്റ്റു ചെയ്തു.

വയനാട്ടില്‍ പോയി വരുന്ന വഴി വ്യാഴാഴ്ച രാത്രി കുറ്റ്യാടി ചുരം പത്താം വളവിലെ ഹോട്ടലില്‍ അനില്‍കുമാറും സംഘവും ഭക്ഷണം കഴിക്കുകയും ഹോട്ടല്‍ ജീവനക്കാരെ അസഭ്യം പറഞ്ഞ് പോവുകയും ചെയ്തിരുന്നു.

ഹോട്ടല്‍ ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തൊട്ടില്‍പാലത്ത് വണ്ടിതടയുകയും പൊലീസിനെ വിളിച്ച് വരുത്തുകയും ചെയ്തു.

പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് എസ്‌ഐ ആണെന്ന് മനസ്സിലായത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/112903/si-arrested-for-creating-ruckus-at-thotilpalam)