---
title: "പശുക്കൾക്ക് അജ്ഞാതരോഗം; പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്ന് മൃഗഡോക്ടർമാർ "
english_title: "Unknown disease in cows; Veterinarians say symptoms are similar to rabies"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/113090/unknown-disease-in-cows-veterinarians-say-symptoms-are-similar-to-rabies"
published_at: "2023-05-07T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457308465ebe_cow.jpg"
keywords: []
---

# പശുക്കൾക്ക് അജ്ഞാതരോഗം; പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്ന് മൃഗഡോക്ടർമാർ 

> **Lead Summary:** **കുറ്റ്യാടി: **മരുതോങ്ങരയിൽ പശുക്കൾക്ക് അജ്ഞാതരോഗം. പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്ന് മൃഗഡോക്ടർമാർ . ക്ഷീരകർഷകരെ ആശങ്കയിലാക്കി പശുക്കൾക്ക് അജ്ഞാതരോഗം.

## Article Content

**കുറ്റ്യാടി: **മരുതോങ്ങരയിൽ പശുക്കൾക്ക് അജ്ഞാതരോഗം. പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്ന് മൃഗഡോക്ടർമാർ . ക്ഷീരകർഷകരെ ആശങ്കയിലാക്കി പശുക്കൾക്ക് അജ്ഞാതരോഗം.

മരുതോങ്കര പഞ്ചായത്തിലെ കച്ചേരിത്താഴെ, കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ എന്നിവിടങ്ങളിലാണ് മൂന്ന് പശുക്കൾ ചത്തത്. വണ്ണത്താൻകണ്ടി വിനോദൻ, മരുതേരി സുരേഷ്, കെ.സി. കൃഷ്ണൻ എന്നിവരുടെ മൂന്നുവയസ്സ് പ്രായമുള്ള സങ്കരയിനം പശുക്കളാണ് അടുത്തദിവസങ്ങളിൽ ചത്തത്.

തുടർച്ചയായ കരച്ചിൽ, തീറ്റയും വെള്ളവും എടുക്കാതിരിക്കുക, തളർന്നുവീഴുക, വായിലൂടെ നുരയും പതയും വരുക എന്നീ രോഗലക്ഷണങ്ങൾ അഞ്ചുദിവസത്തോളം പശുക്കൾ കാണിച്ചിരുന്നതായി കർഷകർ പറഞ്ഞു.

രോഗലക്ഷണങ്ങൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ടെന്നും കീരി, വവ്വാൽ, കുറുക്കൻ, നായ, പൂച്ച തുടങ്ങിയ ജീവികളിൽനിന്ന് പകർന്നതാവാമെന്നുമാണ് മൃഗഡോക്ടർമാർ പറയുന്നത്.

രോഗനിവാരണം നടത്തി ആശങ്കപരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/113090/unknown-disease-in-cows-veterinarians-say-symptoms-are-similar-to-rabies)