---
title: "ക്രൈംബ്രാഞ്ച് വേണം; ഗോൾഡ് പാലസ് ജൂവലറിക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് ധർണ "
english_title: "Need crime branch; Dharna by candlelight in front of Gold Palace Jewelery"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/11362/need-crime-branch-dharna-by-candlelight-in-front-of-gold-palace-jewelery"
published_at: "2021-11-18T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195ae2f9442e_dharnna.jpg"
keywords: []
---

# ക്രൈംബ്രാഞ്ച് വേണം; ഗോൾഡ് പാലസ് ജൂവലറിക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് ധർണ 

> **Lead Summary:** **കുറ്റ്യാടി:** ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ജൂവലറിക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് ധർണ നടത്തി.

## Article Content

**കുറ്റ്യാടി:** ഗോൾഡ് പാലസ് ജൂവലറി തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ ജൂവലറിക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് ധർണ നടത്തി.

ചെയർമാൻ ജിറാഷ്, ജനറൽ കൺവീനർ സുബൈർ കുറ്റ്യാടി, ഇ.എ. റഹ്‌മാൻ, സലാം മാപ്പിളാണ്ടി, പി.കെ. മഹബൂബ്, നൗഫൽ ദേവർകോവിൽ, സിറാജ് കരണ്ടോട്, അജിനാസ് പേരോട്, മുഹമ്മദലി വളയന്നൂർ എന്നിവർ സംസാരിച്ചു.

ജൂവലറി തട്ടിപ്പ് നടന്നിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താനോ സി.സി.ടി.വി. പരിശോധനയിലെ ദുരൂഹത നീക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് സമിതി ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/11362/need-crime-branch-dharna-by-candlelight-in-front-of-gold-palace-jewelery)