---
title: "കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും വാഹന പരിശോധന കർശനമാക്കി"
english_title: "Vehicle inspection has been tightened in and around Kuttyadi town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114110/vehicle-inspection-has-been-tightened-in-and-around-kuttyadi-town"
published_at: "2023-05-11T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cc95445ed6_police_checking.jpg"
keywords: []
---

# കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും വാഹന പരിശോധന കർശനമാക്കി

> **Lead Summary:** **കുറ്റ്യാടി: ** കുറ്റ്യാടി ടൗണിലും പരിസരപ്രദേശങ്ങളിലും മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധനകൾ കർശനമാക്കി.കൂടാതെ ടൗണിൽ റോഡരികിലും മറ്റും നിയമം ലംഘിച്ച് പാർക്ക് ചെയ്ത വാഹന ഉടമകൾക്കെതിരെയും ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിച്ച ഇരുചക്ര വാഹന യാത്രക്കാർക്ക് എതിരെയും നടപടികൾ സ്വീകരിച്ചു.

## Article Content

**കുറ്റ്യാടി: ** കുറ്റ്യാടി ടൗണിലും പരിസരപ്രദേശങ്ങളിലും മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധനകൾ കർശനമാക്കി.കൂടാതെ ടൗണിൽ റോഡരികിലും മറ്റും നിയമം ലംഘിച്ച് പാർക്ക് ചെയ്ത വാഹന ഉടമകൾക്കെതിരെയും ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിച്ച ഇരുചക്ര വാഹന യാത്രക്കാർക്ക് എതിരെയും നടപടികൾ സ്വീകരിച്ചു.

പേരാമ്പ്ര മോട്ടോർ വാഹന വകുപ്പ് നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നൂറിലേറെ വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജോയിൻറ് ആർടിഒ പി.പി.രാജൻ പറഞ്ഞു.

മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി.പി.സുനീഷ്, എഎംഐ മാരായ ഷാൻസ് എസ്നാഥ്, നൂർ മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114110/vehicle-inspection-has-been-tightened-in-and-around-kuttyadi-town)