---
title: "അരങ്ങ്; കുടുംബശ്രീ താലൂക്ക് കലോത്സവം സമാപിച്ചു "
english_title: "arena; Kudumbashree Taluk Kalothsavam concluded"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114527/arena-kudumbashree-taluk-kalothsavam-concluded"
published_at: "2023-05-13T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f45c303d34_kudumbasree.jpg"
keywords: []
---

# അരങ്ങ്; കുടുംബശ്രീ താലൂക്ക് കലോത്സവം സമാപിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുടുംബശ്രീ 25-ാം വാർഷിക ത്തിന്റെ ഭാഗമായി മൂന്നു ദിവസം സംഘടിപ്പിച്ച വടകര താലൂക്ക് കലോത്സവം അരങ്ങ് സമാപിച്ചു. കായക്കൊടി കുടുംബശ്രീ സി ഡിഎസ് 65 പോയിന്റുകൾ നേടി ഓവറോൾ കിരീടം നേടി.

## Article Content

**കുറ്റ്യാടി: **കുടുംബശ്രീ 25-ാം വാർഷിക ത്തിന്റെ ഭാഗമായി മൂന്നു ദിവസം സംഘടിപ്പിച്ച വടകര താലൂക്ക് കലോത്സവം അരങ്ങ് സമാപിച്ചു. കായക്കൊടി കുടുംബശ്രീ സി ഡിഎസ് 65 പോയിന്റുകൾ നേടി ഓവറോൾ കിരീടം നേടി.

പുറമേരി പഞ്ചായത്ത് സിഡി എസ്, മരുതോങ്കര പഞ്ചായത്ത് സി ഡി എസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സമാപന സമ്മേളനത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി വിജയികൾക്ക് ഉപഹാരങ്ങളും ട്രോഫിയും നൽകി.

കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114527/arena-kudumbashree-taluk-kalothsavam-concluded)