---
title: "എൽഡിഎഫ്; ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ "
english_title: "LDF; By-Election Convention"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114538/ldf-by-election-convention"
published_at: "2023-05-13T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f533384fd6_l_d_f.jpg"
keywords: []
---

# എൽഡിഎഫ്; ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ 

> **Lead Summary:** **കുറ്റ്യാടി: **ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. മണിമലയിൽ ചേർന്ന കൺവൻ ഷനിൽ 16 മുതൽ 20 വരെ കുടും ബയോഗങ്ങളും വാർഡ് റാലിയും നടത്താൻ തീരുമാനിച്ചു.

## Article Content

**കുറ്റ്യാടി: **ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ കുറിച്ചകം വാർഡിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി. മണിമലയിൽ ചേർന്ന കൺവൻ ഷനിൽ 16 മുതൽ 20 വരെ കുടും ബയോഗങ്ങളും വാർഡ് റാലിയും നടത്താൻ തീരുമാനിച്ചു.

ഭാരവാഹികളായി സി രാജീവൻ (പ്രസിഡന്റ്), ഇ കെ നാണു (സെക്രട്ടറി), സി എം യശോദ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. കൺവൻഷൻ സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.

സി രജീവൻ അധ്യക്ഷനായി. പി സുരേഷ് ബാബു, ടി കെ രാഘവൻ, കെ കെ ദിനേശൻ, കെ കെ മുഹമ്മദ്, കെ കെ സുരേഷ്, കെ കെ നൗഷാദ്,എ എം റഷീദ്, ടി വി മനോജൻ, ഇ കെ നാണു, സി എം യശോദ എന്നിവർ സംസാരിച്ചു. പി വത്സൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114538/ldf-by-election-convention)