---
title: "കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയുള്ള ഇരുമ്പുപാലം 23 ന് നാടിന് സമർപ്പിക്കും "
english_title: "The iron bridge across Kuttyadi Kadantarapuzha will be dedicated to the nation on 23rd"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114594/the-iron-bridge-across-kuttyadi-kadantarapuzha-will-be-dedicated-to-the-nation-on-23rd-new"
published_at: "2023-05-13T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fb4db22526_t_p_ramakrishnan.jpg"
keywords: []
---

# കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയുള്ള ഇരുമ്പുപാലം 23 ന് നാടിന് സമർപ്പിക്കും 

> **Lead Summary:** **കുറ്റ്യാടി:** മരുതോങ്കര പഞ്ചായത്തിലെ സെന്റർമുക്കിനെയും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം മെയ് 23 ന് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയാണ് ഇരുമ്പുപാലം നിർമ്മിച്ചത്.

## Article Content

**കുറ്റ്യാടി:** മരുതോങ്കര പഞ്ചായത്തിലെ സെന്റർമുക്കിനെയും ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ കുറത്തിപാറയെയും ബന്ധിപ്പിക്കുന്ന ഇരുമ്പുപാലം മെയ് 23 ന് നാടിന് സമർപ്പിക്കും. ടി.പി രാമകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് കുറ്റ്യാടി കടന്തറപുഴക്ക് കുറുകെയാണ് ഇരുമ്പുപാലം നിർമ്മിച്ചത്.

ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കുറത്തിപാറ അങ്കണവാടിയിൽ സ്വാഗത സംഘരൂപീകരണയോഗം ചേർന്നു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സി.കെ ശശി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ലൈസ ജോർജ് , മരുതോങ്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബാബുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യോഗത്തിൽ സി.കെ.ശശി ചെയർമാനും ലൈസ ജോർജ് കൺവീനറായും കെ.പി രാജൻ ട്രഷററുമായ ഉദ്ഘാടന സ്വാഗതസംഘ കമ്മറ്റിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114594/the-iron-bridge-across-kuttyadi-kadantarapuzha-will-be-dedicated-to-the-nation-on-23rd-new)