---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; മൂന്ന് കോടി അറുപത്തി ആറ് ലക്ഷം അനുവദിച്ചതായി എംഎൽഎ"
english_title: "Chief Minister's Relief Fund; MLA has sanctioned three crore sixty six lakhs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114933/chief-ministers-relief-fund-mla-has-sanctioned-three-crore-sixty-six-lakhs"
published_at: "2023-05-15T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462135896163_pinarayivijayan_and_kunjammedmla.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; മൂന്ന് കോടി അറുപത്തി ആറ് ലക്ഷം അനുവദിച്ചതായി എംഎൽഎ

> **Lead Summary:** **കുറ്റ്യാടി:(**[kuttiadi.truevisionnews.com] മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച അപേക്ഷകളിൽ മൂന്ന് കോടി അറുപത്തി ആറ് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

## Article Content

**കുറ്റ്യാടി:(**[kuttiadi.truevisionnews.com] മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച അപേക്ഷകളിൽ മൂന്ന് കോടി അറുപത്തി ആറ് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

രണ്ടാം എൽഡിഎഫ് സർക്കാർ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, 20-5-2021 മുതൽ 30-4-2023 വരെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് , കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്നും ലഭിച്ച അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിന്റെ ഭാഗമായി, 3,66,20,500 രൂപ (മൂന്ന് കോടി അറുപത്തി ആറ് ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ് രൂപ) അനുവദിക്കുകയുണ്ടായി.

തികച്ചും സുതാര്യമായി ,അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുകയെത്തുന്ന രീതിയിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. നിയോജകമണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ നിന്നുമായി ആകെ 2524 അപേക്ഷകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.

വിവിധ അപേക്ഷകരുടെ ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് വളരെ അനുഭാവപൂർണ്ണമായ രീതിയിലാണ് , സർക്കാർ അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ചത്. അർഹമായ , വിവിധ അപേക്ഷകളിൽ മേൽ, നേരിട്ട് ചെന്ന് ഇടപെടാനും സാധിച്ചിട്ടുണ്ട് എന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114933/chief-ministers-relief-fund-mla-has-sanctioned-three-crore-sixty-six-lakhs)