---
title: "മുള്ളൻകുന്നിൽ ഇടിമിന്നലിൽ വീട് തകർന്നു"
english_title: "A house was destroyed by lightning in Mullankunn"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/114968/a-house-was-destroyed-by-lightning-in-mullankunn"
published_at: "2023-05-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64623e9c667bf_raineffect.jpg"
keywords: []
---

# മുള്ളൻകുന്നിൽ ഇടിമിന്നലിൽ വീട് തകർന്നു

> **Lead Summary:** **കുറ്റ്യാടി: (**[kuttiadi.truevisionnews.com] മുള്ളൻകുന്ന് കൂവ്വാച്ചാലിൽ ഇടിമിന്നലിൽ വീട് തകർന്നു. മരുതേരിമ്മൽ സരോജിനിയുടെ വീടാണ് പൂർണമായി തകർന്നത്. ആർക്കും പരിക്കില്ല.

## Article Content

**കുറ്റ്യാടി: (**[kuttiadi.truevisionnews.com] മുള്ളൻകുന്ന് കൂവ്വാച്ചാലിൽ ഇടിമിന്നലിൽ വീട് തകർന്നു. മരുതേരിമ്മൽ സരോജിനിയുടെ വീടാണ് പൂർണമായി തകർന്നത്. ആർക്കും പരിക്കില്ല.

ഇടിമിന്നലിന്റെ ആഘാതത്തിൽ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ഭിത്തികൾക്ക് വിള്ളലുണ്ടായിട്ടുണ്ട് . ശനി വൈകിട്ട് നാലിന് ശക്തമായ മഴയോടൊപ്പം ഉള്ള ഇടിമിന്നലിനാണ് അപകടം സംഭവിച്ചത്.

ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സരോജിനി മകളുടെ വീട്ടിലും മകൻ ബിജു മുള്ളൻകുന്ന് കടയിലുമായിരുന്നു. മരുമക്കൾ മഞ്ജുവും മക്കളും സ്വന്തം വീട്ടിൽ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/114968/a-house-was-destroyed-by-lightning-in-mullankunn)