---
title: "പണിയായുധ വാടക പുനസ്ഥാപിക്കണം- എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ"
english_title: "Work equipment rent should be restored- NREG Workers Union"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/115108/work-equipment-rent-should-be-restored-nreg-workers-union"
published_at: "2023-05-16T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64632d94da299_sammelanam.jpg"
keywords: []
---

# പണിയായുധ വാടക പുനസ്ഥാപിക്കണം- എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ

> **Lead Summary:** ** കുറ്റ്യാടി: (**[kuttiadi.truevisionnews.com] തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി വന്ന പണിയായുധ വാടക നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുറ്റ്യാടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** കുറ്റ്യാടി: (**[kuttiadi.truevisionnews.com] തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകി വന്ന പണിയായുധ വാടക നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുറ്റ്യാടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

വടയം സൗത്ത് എൽപി സ്കൂൾ നടന്ന സമ്മേളനം ഏരിയ സെക്രട്ടറി പി വത്സൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷയായി.

കെ സതി, പിസി രവീന്ദ്രൻ, ടി കെ മോഹൻദാസ്, കെ പി ശോഭ, ഇ കെ നാണു, കെ ഗീത, കെ പി വാസു, പി കെ സബീന, പി നാണു, സി കെ മിത്ര, കെ സി ബിന്ദു എന്നിവർ സംസാരിച്ചു. പി കൃഷ്ണൻ പതാക ഉയർത്തി.

ഭാരവാഹികൾ; കെ ഗീത (പ്രസിഡൻറ്), പി വി ബിന്ദു ,എടി പ്രീത (വൈസ് പ്രസിഡന്റുമാർ), പിസി രവീന്ദ്രൻ (സെക്രട്ടറി), കെ പി ശോഭ ,കെ നിഷ (ജോ. സെക്രട്ടറിമാർ), ഇകെ നാണു (ട്രഷറർ)

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/115108/work-equipment-rent-should-be-restored-nreg-workers-union)